പത്തനംതിട്ട – നിയന്ത്രണം വിട്ട കാറിടിച്ച് വയോധികൻ മരിച്ചു. പുത്തൻപീടിക തരകൻ വീട്ടിൽ കോശി മാമൻ (ബാബു 75 ) വാണ് മരിച്ചത്. പുത്തൻപീടിക കുളം ജംഗ്‌ഷനിൽ ശനിയാഴ്ച രാത്രി 8:30 ഓടെയായിരുന്നു അപകടം. അടൂരിൽ നിന്ന് വന്ന കാറാണ് ഇടിച്ചത്. ഡ്രൈവർ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്തു. കോന്നി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നു. സംസ്‌കാരം പിന്നീട്.
ഭാര്യ, ശോശാമ്മ കോശി, അടൂർ പന്നിവിഴ കാഞ്ഞിര വിളയിൽ കുടുംബാംഗമാണ്. മക്കൾ: മാമൻ കോശി സജു (ഓസ്‌ട്രേലിയ), സൂസൻ സുബി കോശി, (യുഎസ്എ), മരുമക്കൾ: എലിസബത്ത് റീന രാജു ( ഓസ്‌ട്രേലിയ), രുബൻ ( യു എസ് എ).


