പത്തനംതിട്ട : യൂത്ത് ഫ്രണ്ട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് ഫ്രണ്ടിൻ്റെ 56-ാം ജന്മദിന സമ്മേളനം നടത്തി. പത്തനംതിട്ട വൈ.എം.സി.എയിൽ നടന്ന സമ്മേളനം കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറിയും യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡൻ്റുമായ കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു . ഇംഗ്ലീഷ് ഭാഷാപഠനത്തെക്കുറിച്ച് കേന്ദ്രമന്ത്രി അമിത് ഷാ ഉയർത്തിയിരിക്കുന്ന പുതിയ വിവാദം തൊഴിൽ തേടി വിദേശത്തേക്കു പോകുന്ന യുവജനങ്ങൾക്ക് കടുത്ത പ്രഹരമാകുമെന്ന് കുഞ്ഞു കോശി പോൾ പറഞ്ഞു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് ബിനു കുരുവിള അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ വർഗീസ് മാമ്മൻ, ഉന്നതാധികാര സമിതി അംഗം ജോർജ് മാത്യു , സെക്രട്ടറി സ്മിജു മറ്റയ്ക്കാട്ട് ,യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ. രാജേഷ്, കെ.എസ്.സി ജില്ലാ പ്രസിഡൻ്റ് അഡ്വ. ജോർജി മാത്യൂസ് ,ഷാനു മാത്യു, ടിൻ്റു മാത്യു, റിജു എം. കാവുംപാട്ട്, ആരോൺ ജോബ്ജി , അജിത് ജോൺ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ
യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനം കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്യുന്നു.


