പത്തനംതിട്ട ജില്ലാ പൊലീസ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

Pathanamthitta Sports
Print Friendly, PDF & Email

കൊടുമൺ : പത്തനംതിട്ട ജില്ലാ പോലീസ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2025, കൊടുമൺ സ്റ്റേഡിയത്തിൽ ജില്ലാ പോലീസ് മേധാവി ശ്രീ. R ആനന്ദ് IPS ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന അത്‌ലറ്റുകളുടെ മാർച്ച് പാസ്റ്റിൽ ജില്ലാ പോലീസ് മേധാവി അഭിവാദ്യം സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവിക്ക് പുറമെ അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ വിജയൻ ടി ബി , DySP മാരായ ശ്രീ.മഞ്ജുലാൽ എസ്, ശ്രീ.വിഎസ് പ്രദീപ്കുമാർ, ശ്രീ. കെ എസ് പ്രകാശ് , ശ്രീ ജിജു ടി ആർ , ശ്രീ. എം എം ജോസ് , ശ്രീ. ബിനു കുമാർ എം കെ, ശ്രീ. ബിനു വർഗീസ്, ശ്രീ. എ സോമശേഖരൻ നായർ എന്നിവർ സബ് ഡിവിഷൻ തലത്തിൽ മത്സരങ്ങൾക്ക് നേതൃത്വം നൽകി. മാർച്ച് 7 , 9 ദിവസങ്ങളിലായി മത്സരങ്ങൾ നടക്കും. 50 വയസ്സിന് മുകളിലുള്ളവരും താഴെയുള്ളവരുമായ രണ്ട് വിഭാഗങ്ങളിലായി 34 വിവിധ ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *