അന്താരാഷ്ട്ര യോഗാദിനം മെഴുവേലിയിൽ

Kerala Pathanamthitta
Print Friendly, PDF & Email

മെഴുവേലി – 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ആഘോഷിക്കണമെന്നു നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്ന ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ഈ പ്രഖ്യാപനം നടന്നശേഷം ഇന്ന് ലോകമാകെ ഏറ്റെടുത്ത് ആഘോഷിക്കുകയാണ് ഇന്ത്യയുടെ സ്വന്തം യോഗ.

പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മെഴുവേലിയുടേയും മെഴുവേലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എട്ടാം വാർഡിൽ വച്ച് യോഗാദിന ആഘോഷം സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ അഞ്ചു ജി എസ് ഉദ്ഘാടനം നിർവ്വഹിക്കുകയും യോഗാദിന സന്ദേശം നൽകുകയും ചെയ്തു.

മെഴുവേലി ഫാമിലി ഹെൽത്ത് സെന്ററിലെ എം എൽ എസ് പി ശ്രീമതി ബിൻസി ആശാവർക്കർ രാധാമണി എന്നിവർ ആശംസകൾ അർപ്പിച്ചു. എട്ടാം വാർഡിൽ ആറുമാസങ്ങൾ ആയി എല്ലാ ദിവസവും ശ്രീമതി അധിഭ കൃഷ്ണന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നുവരികയാണ്, പ്രസ്തുത യോഗ ക്ലബ്ബിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 34 പേർ ദിവസവും യോഗ പരിശീലിച്ചു വരുന്നു. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ഇന്ന് ലോകമാകെ വ്യാപകമായി യോഗ അഭ്യസിച്ചുവരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *