നഷാ മുക്ത് ഭാരത് അഭിയാൻ ; ലഹരി വിരുദ്ധ ബോധവൽകരണം സംഘടിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നഷാ മുക്ത് ഭാരത് അഭിയാൻ ജില്ലാതല കാമ്പയിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നവജീവ കേന്ദ്രം മലയാലപ്പുഴ, നവാദർശൻ കിടങ്ങന്നൂർ എന്നിവയുടെ സഹകരണത്തോടെ തുമ്പമൺ എംജിഎച്ച്എസ്, ചുട്ടിപ്പാറ സ്‌കൂൾ ഓഫ് അപ്ലയിഡ് സയൻസ് എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു.

ചുട്ടിപ്പാറ സ്‌കൂൾ ഓഫ് അപ്ലയിഡ് സയൻസിൽ സംഘടിപ്പിച്ച പരിപാടി ഡിഎൽഎസ്എ സെക്രട്ടറിയും സിവിൽ ജഡ്ജുമായ എൻ.എൻ അരുൺ ബെച്ചു ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ജി രാജശ്രീ അധ്യക്ഷയായി. ജില്ലാ സാമൂഹിക നീതി ഓഫിസർ ജെ. ഷംലാ ബീഗം,
മലയാപ്പുഴ നവജീവകേന്ദ്രം ഡീ അഡിക്ഷൻ സെന്റർ ഡയറക്ടർ റവ.റജി യോഹന്നാൻ, കൗൺസലർ അഞ്ജന, അസി. പ്രൊഫസർ അശ്വതി എന്നിവർ പങ്കെടുത്തു.

തുമ്പമൺ എംജിഎച്ച്എസ് സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് അംഗം ശോശാമ്മ ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പിടിഎ പ്രസിഡന്റ് ഷിബു കെ എബ്രഹാം അധ്യക്ഷനായി. പത്തനംതിട്ട ജില്ലാ പ്രൊബേഷൻ ഓഫിസർ സിജു ബെൻ, കിടങ്ങന്നൂർ നവദർശൻ ഡീ അഡിക്ഷൻ സെന്റർ ഡയറക്ടർ റവ. അഭിഷേക് ഡാൻ ഉമ്മൻ, സീനിയർ അസിസ്റ്റന്റ് ജയ്സി ജോർജ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *