ശോഭനം കൗഡങ് പൗഡർ യൂണിറ്റ് ഉദ്ഘാടനം വല്ലനയിൽ ഇന്ന് നടന്നു

Kerala Pathanamthitta

ആറന്മുള – ഗ്രാമപ്പഞ്ചായത്തിലെ വല്ലനയിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി, പ്രാദേശിക വികസന ചെറുകിട വ്യവസായം പദ്ധതിയിൽ സബ്‌സിഡി ലഭ്യമാക്കിയ വനിതാ വ്യവസായ സംരംഭമായ ശോഭനം കൗഡങ് പൗഡർ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് നടന്നു. ചാണകം, കോഴിക്കാഷ്ടം, ചാരം, തേയിലച്ചണ്ടി എന്നിവ നിശ്ചിത അനുപാതത്തിൽ മിക്സ് ചെയ്തു പൊടിച്ചു ഉണ്ടാക്കുന്ന ജൈവവളമാണ് ശോഭനം കൗഡങ് പൗഡർ. രാസവളങ്ങളിൽ നിന്നുള്ള മോചനവും, ലാഭകരവുമാണ് ഈ ജൈവവളം. തുടക്കത്തിൽ ആറന്മുള പഞ്ചായത്തിലും ആവിശ്യം അനുസരിച്ചു മറ്റു പഞ്ചായത്തുകളിലേക്കും വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംരംഭകർ.

ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ ടി ജോജിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ശ്രീ സുരേഷ് മംഗലത്തിൽ സ്വാഗതവും, സംരംഭത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചും പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായ ശ്രീമതി അശ്വതി വിനോജ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ, മിഷീനുകളുടെ സ്വിച്ച് ഓണകർമ്മം മുൻ എംഎൽഎ ശ്രീ കെസി രാജഗോപാലൻ നിർവ്വഹിക്കുകയും, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ ആർ അജയകുമാർ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

  

ആറന്മുള ഡിവിഷൻ ബ്ലോക്ക് മെമ്പർ ശ്രീമതി ജൂലൈ ദിലീപ്, ശ്രീ അരുൺ കെബി ( ബോർഡ് മെമ്പർ സർവ്വീസ് ), ആറന്മുള പഞ്ചായത്ത് 16 മെമ്പർ ശ്രീ ബിജു വർണ്ണശാല, 13 വാർഡ് മെമ്പർ ശ്രീ. ശരൺ പി ശശിധരൻ, സുജിത ആർ. ( വ്യവസായ വികസന ഓഫീസർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് ) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തുകയും, ആദ്യ വിൽപ്പന ജില്ലാ പഞ്ചായത്ത് മെമ്പറായ ശ്രീ ആർ അജയകുമാരിൽ നിന്ന് കർഷകനായ ശ്രീ ജഗൽ കാരംവേലിയും, ശ്രീ. പിസി രാജൻ വല്ലനയും ഏറ്റുവാങ്ങി.

കൂടുതൽ വിവരങ്ങൾക്കായി – +91 8304047907

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *