സുഗതകുമാരി നവതി ആഘോഷ സമാപനം ഇന്ന് ആറന്മുളയില്‍ : രാജ് നാഥ് സിംഗ് ഉത്ഘാടനം ചെയ്യും

Kerala Pathanamthitta
Print Friendly, PDF & Email

ആറന്മുള : ശ്രീവിജയാനന്ദവിദ്യാപീഠത്തിൽ സുഗതോത്സവം എന്ന പേരില്‍ നടന്നുവന്നിരുന്ന സുഗതകുമാരി ടീച്ചറുടെ നവതി സമാപന ആഘോഷങ്ങളുടെ സമാപന സഭ ഇന്ന് ജനുവരി 22 ഉച്ചക്ക് 3 മണിക്ക് ശേഷം കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി രാജ്‌നാഥ് സിംഗ് ഉല്‍ഘാടനം ചെയ്യും.
രാവിലെ ആറന്മുളയിലെത്തുന്ന കേന്ദ്ര മന്ത്രി ആറന്മുള ക്ഷേത്രവും സന്ദർശിക്കുമെന്നാണ് കരുതുന്നത്. പോലീസ് സുരക്ഷയുടെ ഭാഗമായ ട്രയൽ ഇന്നലെ നടന്നിരുന്നു.

3മണിക്ക് ആറന്മുള വിജയാനന്ദ വിദ്യാപീഠത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി രാജ്നാഥ് സിംഗ് സമാപന സഭ ഉൽഘാടനം ചെയ്യും. നവതി ആഘോഷ കേന്ദ്രസമിതി അംഗവും മുൻ എം പിയുമായ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷതവഹിക്കും. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റി അജയകുമാർ വല്യുഴത്തിൽ സ്വാഗതം ആശംസിക്കും. കൂത്തമ്പള്ളി നെയ്ത്തുശാലയിൽ പ്രത്യേകം തയ്യാറാക്കിയ ബഹുവർണ്ണ പൊന്നാടയണിയിച്ചും ആറന്മുള കണ്ണാടി സമ്മാനിച്ചും കേന്ദ്രമന്ത്രിയെ ആദരിക്കും.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് പരിസ്ഥിതി സംരക്ഷകന് സുഗതനവതി പുരസ്‌ക്കാരം നല്‍കി ആദരിക്കും. ആഘോഷ സമിതി അംഗവും മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ജനുവരി 19 ന് വിദ്യാര്‍ത്ഥികള്‍ക്കായി ‘സുഗതകുമാരി കവിതകളുടെ ആലാപന മത്സരവും ‘സുഗതകുമാരി കവിതകളിലെ പാരിസ്ഥിതികാശയങ്ങള്‍’ എന്ന വിഷയത്തില്‍ ഉപന്ന്യാസ മത്സരവും, സുഗതകുമാരിയെക്കുറിച്ച് കുട്ടികള്‍ക്ക് ശില്പശാലയും നടന്നിരുന്നു.

ജനുവരി 21ന് ‘പൈതൃകവും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ നടന്ന ദേശീയ ശില്പശാലയില്‍ ആറന്മുള പള്ളിയോടം, കണ്ണാടി, പടയണി, പമ്പാ നദി തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചയും പ്രദര്‍ശനവും ഉണ്ടായിരിന്നു. സുഗതകുമാരി ടീച്ചറുടെ ജീവിത സംഭവങ്ങളെയും കവിതകളെയും കോര്‍ത്തിണക്കിക്കൊണ്ടു തയ്യാറാക്കുന്ന ‘സുഗതദര്‍ശന്‍’ എന്ന ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു.

സുഗതകുമാരി നവതി ആഘോഷങ്ങള്‍ 2024 ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് വെച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആയിരുന്നു ഉല്‍ഘാടനം ചെയ്തത്. തുടര്‍ന്ന് കല്‍ക്കത്ത, പാനാജി, ഡല്‍ഹി, ചെന്നൈ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സുഗത സ്മൃതിസദസ് നടത്തുകയുണ്ടായി. ‘സുഗതം വിശ്വമയം’ എന്ന പേരില്‍ ഡോ.എം.വി.പിള്ളയുടെ നേതൃത്വത്തില്‍ അമേരിക്ക,ആസ്‌ട്രേലിയ,യൂറോപ്പ്,ആഫ്രിക്ക,ഏഷ്യ തുടങ്ങി എല്ലാ ഭൂഖണ്ഡങ്ങളിലും സുഗത നവതി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

കേരളത്തിലെ സ്‌ക്കൂളുകളില്‍ 90 വൃക്ഷത്തൈകള്‍ വീതം വെച്ച് പിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ എന്ന സുഗതസൂക്ഷ്മ വനംപദ്ധതി വിജയകരമായി നടന്നു വരുന്നു. 120 സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള സമ്മതപത്രം ആറന്‍മുളയില്‍ ഇന്ന് നടക്കുന്ന സമാപനച്ചടങ്ങില്‍ സ്‌ക്കൂള്‍ അധികൃതര്‍ കൈമാറും.ആഘോഷ സമിതി ഭാരവാഹികളായ കുമ്മനം രാജശേഖരന്‍, സൂര്യകൃഷ്ണമൂര്‍ത്തി, ആര്‍ട്ടിസ്സ് ഡോ.ജി.ശങ്കര്‍, ഡോ. സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *