ഉദ്യാന പരിപാലനത്തിൽ അമ്മയെ സഹായിക്കുന്ന ഫാത്തിമക്ക് പ്ളസ് ടു പരീക്ഷയിലും എ പ്ളസ്

Kerala Alappuzha

ചാരുംമൂട് : ആലപ്പുഴ ജില്ലയിൽ ചാരുംമൂട് സ്വദേശിയായ ഫാത്തിമാസ് വീട്ടിൽ ഫാത്തിമയാണ് അമ്മയായ ഫസീല ബീഗത്തിനെ ഉദ്യാന പരിപാലനത്തിൽ സഹായിക്കുന്നത്. ഉദ്യാന പരിപാലനത്തിൽ ഏറെ ആകൃഷ്0യായ താമരക്കുളം വിവി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിനിയായ ഫാത്തിമയ്ക്ക് പഠനം തടസ്സമായില്ല എന്ന് മാത്രമല്ല പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ഗ്രേഡ് സ്വന്തമാക്കുവാനും സാധിച്ചു.
രക്ത ദാനവും ഉദ്യാന പരിപാലനവും ഫസീലയുടെ ജീവിത താളമാണ്. സ്കൂളിൽ നിന്നും ഫാത്തിമ എത്തിയാൽ ഉടൻ അമ്മയുടെ സഹായി ആയി മാറും.

ജനകീയ രക്‌തദാന സേനയുടെ ആലപ്പുഴ ജില്ല ചീഫ് കോർഡിനേറ്ററായ ഫസീലയുടെ തിരക്കേറിയ യാത്രകൾക്കിടയിൽ ചെടികളെ സംരംക്ഷിക്കുന്നത് ഫാത്തിമയാണ്.53 വയസ്സിനുള്ളിൽ 121 തവണ രക്തം ദാനം ചെയ്ത അപൂർവ്വ ബഹുമതി ഫസീലയ്ക്ക് സ്വന്തം.119 തവണ പിന്നിട്ടപ്പോൾ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ഫസീലയെ അനുമോദിച്ചിരുന്നു.

നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്‌സിന്റെ റീജിയണൽ കോർഡിനേറ്ററും സെൻട്രൽ കമ്മിറ്റി അംഗവും, നാഷണൽ ചൈൽഡ് ആൻഡ് വുമൺ ഡവലപ്പ്മെന്റ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും ആയി സേവനം ചെയ്യുന്നു.

7 വർഷം മുമ്പ് വീടിനോട് ചേർന്ന് ആരംഭിച്ച ചെറിയ ഉദ്യാനം ഇപ്പോൾ ബിഗോണിയ നേഴ്സറി ആയി മാറ്റപെട്ടു. ബിസിനസിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഈ വനിത സംരംഭകയെ നിരവധി അംഗീകാരങ്ങൾ തേടിയെത്തി.
ഇപ്പോൾ 600 ൽ പരം ബിഗോണിയ ചെടികളുടെ ഇനങ്ങൾ ഉണ്ട്. കേരളത്തിലും അയൽ സംസ്ഥാനളിലുമായി നിരവധി പേർ നേരിട്ടും ഓൺലൈനും ആയി ചെടികൾ വാങ്ങാറുണ്ട്. ചെടികൾ പായ്ക്ക് ചെയ്യുന്നതിനും മറ്റ് സ്ഥലങ്ങളിലേക്ക് അയയ്ക്കുവാൻ ഫസീലയെ സഹായിക്കുന്നത് ഫാത്തിമയാണ്. ഡോക്ടർ ആകണമെന്നാണ് ഫാത്തിമയുടെ ആഗ്രഹം.

✒️⚫ ഡോ. ജോൺസൺ വി ഇടിക്കുള

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *