പത്തനംതിട്ട; സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 385 – മത് സ്നേഹഭവനം കുമാരി മാത്യുവിന്റെ സഹായത്താൽ ഓണ സമ്മാനമായി ളാഹ മഞ്ഞത്തോട് ആദിവാസി ഉന്നതിയിൽ മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട ചിഞ്ചു രമേശിനും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും കേരള ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. ആദിവാസികളുടെ ജീവിതത്തിന് അനുയോജ്യമായ പരിസ്ഥിതി സൗഹൃദമായി ടീച്ചർ നിർമ്മിച്ചു നൽകിയ വീടുകൾ മാതൃകാപരം എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി സംസാരിക്കുകയായിരുന്നു .ളാഹ മഞ്ഞത്തോട് വനമേഖലയിൽ വനംവകുപ്പ് നൽകിയ ഭൂമിയിൽ യാതൊരുവിധ അടിസ്ഥാന iസൗകര്യങ്ങളും ഇല്ലാത്ത ടാർപോളിൻ കൊണ്ട് മറച്ച കുടിലുകളിൽ കഴിഞ്ഞിരുന്ന ചിഞ്ചൂ രമേശിനും കുടുംബത്തിനും രണ്ട് നിലകളിലായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും വരാന്തയും അടങ്ങിയ പരിസ്ഥിതി സൗഹൃദ വീടാണ് നൽകിയത്. ചടങ്ങിൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഷൂഹൈബ് ,ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ ബെൻസി ലാൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സുനീഷ്, പ്രോജക്ട് കോർഡിനേറ്റർ കെ .പി. ജയലാൽ, ബെറ്റി മാത്യു, വർഗീസ് മാപ്പിള, ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ SHAJI VETTIPURAM :
ഡോ.എം .എസ്. സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്നവർക്ക് പണിതു നൽകുന്ന 385 – മത് സ്നേഹഭവനം ഓണ സമ്മാനമായി ളാഹ മഞ്ഞത്തോട് ആദിവാസി ഉന്നതിയിൽ ചിഞ്ചു രമേശിനും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും കേരള ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിക്കുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

