തിരുവനന്തപുരം : സാൽവേഷൻ ആർമി ചർച്ച് കേണൽ ജോൺ വില്യം പോളിമേറ്റ്ലക്കും സഹധർമ്മിണി കേണൽ രത്നസുന്ദരിക്കും തലസ്ഥാന നഗരിയുടെ സ്നേഹോപഹാരം നല്കി. അസംബ്ലി ഓഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവീസസ് ( ആക്ടസ് ), വിവിധ ആത്മീയ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറൽ റവ. ഡോ. ജോൺ തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം നിർവഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതിഭദ്രാസനം ബിഷപ്പ് മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.ആക്ടസ് ജനറൽ സെക്രട്ടറി ശ്രീ ജോർജ്ജ് സെബാസ്റ്റ്യൻ, വിവിധ സംഘടന ഭാരവാഹികൾ സംസാരിച്ചു.സ്ഥലം മാറിപ്പോകുന്ന കേണൽ ജോൺ വില്യം പോളിമേറ്റ്ലയും സഹധർമ്മിണി കേണൽ രത്നസുന്ദരിയും മറുപടി പ്രസംഗം നടത്തി.
✒️❣️ഡോ ജോൺസൺ വി.ഇടിക്കുള.


