ഓണം കഴിഞ്ഞാൽ പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പൂരം

Kerala Politics
Print Friendly, PDF & Email

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, അഞ്ചു പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎ യും ആയിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബർ എട്ട് വെള്ളിയാഴ്ച വോട്ടെണ്ണും. ഓണം ആഘോഷം കഴിഞ്ഞാൽ ഉടനെ പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പൂരം എത്തും. രാഷ്ട്രീയമായി നിർണ്ണായകമാണ് പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ്.

ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ആയിരിക്കും യുഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് ഇതുവരെയുള്ള നിഗമനങ്ങൾ
. എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി ജെയ്ക്ക് സി തോമസിന്റെ പേര് പറഞ്ഞു കേൾക്കുന്നുണ്ടങ്കിലും അവസാന നിമിഷം ഒരു പൊതു സ്ഥാനാർത്ഥിയെ രംഗത്തിറക്കാനുമുള്ള സാദ്ധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളുന്നില്ല. ബിജെപി സ്ഥാനാർത്ഥി ആരാണെന്നും തീരുമാനമായിട്ടില്ല .

Leave a Reply

Your email address will not be published. Required fields are marked *