കവിത : പത്തനംതിട്ട ആനപ്പാറ – പ്രകൃതിയുടെയും സ്നേഹത്തിന്റെയും കാവൽമാടം ; കവി, റഷീദ് ആനപ്പാറ

Pathanamthitta

ആനപ്പാറ എന്റെ ജന്മനാടാണ്. ഈ നാടിനെ കുറിച്ച് കഴിഞ്ഞ ഒരു മാസത്തെ അധ്വാനം കൊണ്ട് ഞാൻ എഴുതിയ ഒരു കവിത ചുവടെ വിവരിക്കുന്നു.

പത്തനംതിട്ട നഗരത്തിൻ തിരുമുറ്റത്തു നിൽക്കുന്ന,
മുത്തുപോലെ തിളങ്ങുന്നൊരാനപ്പാറയുടെ നാട്;
ജാതിമതഭേദമില്ലാതെ, സ്നേഹം പങ്കിടുമീ ഗ്രാമം,
സാമൂഹ്യ സൗഹാർദ്ദത്തിന്റെ പൂന്തോട്ടമായ നാട്!

​കൂലിഭാഗം തന്നിലായ് ഹിന്ദുവും ക്രിസ്ത്യാനിയും,
കൂട്ടായ് മുസ്ലീമും ഒപ്പം തമിഴ്മക്കളും ചേർന്നു,
വർഷങ്ങളായ് കൈകോർത്തു സ്നേഹത്തോടെ വാഴുന്ന,
നാടാണ് കേരളത്തിൻ സൗഹൃദത്തിൻ മാതൃക!

​തലയെടുപ്പോടുകൂടി പത്തനംതിട്ട നഗരത്തിൻ,
മേൽവിലാസമായുയർന്നു നിൽക്കും ചുട്ടിപ്പാറ;
ഉരുൾപൊട്ടലിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും,
കാത്തുരക്ഷിക്കുന്നു നമ്മെ ഈ വലിയ കവചം!
​പാറമടക്കാർക്കൊന്നും വിട്ടുകൊടുക്കാതെയീ മലകൾ,
നാട്ടുകാർ ജീവനു തുല്യം കാത്തുസൂക്ഷിച്ചില്ലേ?
ഒരു വയലുകൾ പോലും ആരും നികത്തിടാതെ,
തോടുകളും അരുവികളും മാറോട് ചേർത്തില്ലേ?

​നൂറ്റാണ്ടിൻ പാരമ്പര്യമുള്ളൊരു വിദ്യാലയം,
ആനപ്പാറ എൽ.പി. സ്കൂൾ അക്ഷരം പകർന്നില്ലേ?
രാഷ്ട്രീയ പ്രമുഖരുടെ കാര്യാലയങ്ങൾ തന്നെയീ,
ചെറിയൊരു പ്രദേശത്തിൻ പെരുമയല്ലേ കൂട്ടുകാരേ?

​ഇരുപതിൽ താഴെ മാത്രം കടകൾ ഉള്ളീ നാടതിൽ,
ആവശ്യത്തിനുള്ളതെല്ലാം തികച്ചും ലഭ്യമാണല്ലോ;
ഗൾഫു പണമല്ലിവിടെ സമ്പത്തു നൽകിയത്,
വാടകയ്ക്ക് വന്നു താമസിച്ച അന്യസംസ്ഥാനക്കാരല്ലേ?

​പത്തനംതിട്ട നഗരത്തോട് ചേർന്നുനിൽക്കുന്ന നാട്,
ജനപ്രതിനിധികളാരും ഇതുവരെ ജനിയ്ക്കാത്ത നാട്;
എങ്കിലും സ്നേഹം മാത്രം കൈമുതലായുള്ളീ നാട്,
എന്നും തലയുയർത്തി നിൽക്കും ആനപ്പാറയെന്ന നാട്!!

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *