പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ..

Pathanamthitta
Print Friendly, PDF & Email

*അഭിമുഖം ഇന്ന് (ജൂൺ 11)

പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സ് ഗിഫ്റ്റ് ഹാച്ചറിയിലെ റിസർച്ച് അസിസ്റ്റന്റ്് / ഹാച്ചറി ടെക്‌നീഷ്യൻ തസ്തികയിലേക്കുളള നിയമനത്തിനായി ഇന്ന് ( ജൂൺ 11) രാവിലെ 11ന് അഭിമുഖം നടത്തുന്നു. അസൽ രേഖകളുമായി ജില്ലാ ഫിഷറീസ് ഓഫീസറുടെ കാര്യാലയത്തിൽ എത്തണം. ഫോൺ : 0468 2214589.

*പിഎസ്‌സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

ഫുഡ് സേഫ്റ്റി വകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 194/2024, 482/24) തസ്തികയിലേക്ക് ജൂൺ 12 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്താനിരുന്ന പരീക്ഷയുടെ കേന്ദ്രത്തിന് മാറ്റമുണ്ടെന്ന് ജില്ലാ പിഎസ്‌സി ഓഫീസർ അറിയിച്ചു. രജിസ്റ്റർ നമ്പർ 1007974 മുതൽ 1008223 വരെയുളളവർ പുതിയ സെന്ററായ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഴയ സെന്ററിലെ/പുതിയ സെന്ററിലെ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം. ഫോൺ : 0468 2222665.

*ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് അപേക്ഷിക്കാം

എലിമുളളുംപ്ലാക്കൽ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് കോന്നിയിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ് സി (ഓൺസ്) കമ്പ്യൂട്ടർ സയൻസ് ഡേറ്റ സയൻസ് ആന്റ് അനലിറ്റ്ക്‌സ്, ബി കോം (ഓൺസ്) ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ആന്റ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ, എം കോം ഫിനാൻസ് ആന്റ് ടാക്സേഷൻ, എം എസ് സി കമ്പ്യൂട്ടർ സയൻസ് (ഡേറ്റ അനലിറ്റിക്സ്) കോഴ്‌സുകളിലേക്കാണ് പ്രവേശനം. എസ്സി /എസ് ടി /ഒഇസി വിഭാഗക്കാർക്ക് ഫീസ് ഇല്ല.
വെബ് സൈറ്റ് : www.ihrd.ac.in. ഫോൺ : 9446755765, 9645127298, 0468 2382280.

*ലാറ്ററൽ എൻട്രി ഡിപ്ലോമ അഡ്മിഷൻ

ജില്ലയിലെ സർക്കാർ/എയ്ഡഡ് /കേപ്പ് /സെൽഫ് ഫിനാൻസിംഗ് പോളിടെക്‌നിക്കുകളിൽ ഒഴിവുളള സീറ്റുകളിലേക്കുളള പ്രവേശനം ഇന്നും നാളെയും (ജൂൺ 11, 12) വെണ്ണിക്കുളം എംവിജിഎം സർക്കാർ പോളിടെക്‌നിക്കിൽ നടക്കും.
തീയതി, കാറ്റഗറി, റാങ്ക്, രജിസ്‌ട്രേഷൻ സമയം ക്രമത്തിൽ.
ജൂൺ 11, ഐടിഐ/കെജിസിഇ, ഐടിഐ/കെജിസിഇ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും, രാവിലെ ഒമ്പത് മുതൽ 10 വരെ.
ജൂൺ 11, പ്ലസ് ടു /വിഎച്ച്എസ്ഇ, ഒന്നുമുതൽ 2000 റാങ്ക് വരെ, ഉച്ചയ്ക്ക് 12 മുതൽ ഒന്നു വരെ.
ജൂൺ 12, പ്ലസ് ടു /വിഎച്ച്എസ്ഇ, 2001 മുതൽ അവസാന റാങ്ക് വരെ, രാവിലെ ഒമ്പത് മുതൽ 10 വരെ.
പട്ടികജാതി/ പട്ടിക വർഗം /ഒഇസി വിഭാഗത്തിൽപെടാത്തവർ സാധാരണ ഫീസിനു പുറമെ സ്‌പെഷ്യൽ ഫീസായി 10000 രൂപ കൂടി അടയ്ക്കണം. കോഷൻ ഡിപ്പോസിറ്റ് 1000 രൂപ.
വെബ്‌സൈറ്റ് : www.polyadmission.org/let . ഫോൺ: 0469 2650228.

*ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യൂണിറ്റി കൊളജിൽ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 20. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആർസി ഓഫീസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം 33. ഫോൺ: 0471 2570471, 9846033001. വെബ്സൈറ്റ്: www.src.kerala.gov.in

*ഐടിഐ പ്രവേശനം

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പത്താംക്ലാസ്. സംസ്ഥാനത്തെ 13 ഐടിഐ കളിലായി 14 ട്രേഡുകളിൽ തൊഴിലാളികളുടെ മക്കൾക്ക് 308 സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. www.labourwelfarefund.in സൈറ്റിലൂടെ അപേക്ഷിക്കാം. പ്രതിമാസം 300 രൂപ സ്റ്റൈപന്റ് നൽകും.

Leave a Reply

Your email address will not be published. Required fields are marked *