അടൂർ – ഈ വർഷത്തെ സ്‌കൂൾ പ്രവേശനോൽസവത്തിനായി തയാറാക്കിയ ഗാനത്തിന് വരികൾ രചിച്ച ഭദ്ര ഹരിയെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അനുമോദിച്ചു. ‘മഴമേഘങ്ങൾ പന്തലൊരുക്കിയ’ എന്ന ഗാനം ജൂൺ രണ്ടിന് കേരളത്തിലെ മുഴുവൻ സ്‌കൂളുകളിലും മുഴങ്ങുമ്പോൾ അടൂരിന്റെ അഭിമാനമായി ഭദ്ര നിറയും.
ഭദ്രയുടെ കവിതകളിൽ പ്രകൃതിയുടെ മനോഹര ബിംബങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഭദ്രയുടെ കവിതകൾ ആദ്യ വായനയിൽ നമ്മെ ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ 15 കവിതകൾ ഉൾപ്പെടുത്തി മഴത്തുള്ളി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ധനുമാസ പൗർണമി എന്ന കവിതാ സമാഹാരം ഡെപ്യൂട്ടി സ്പീക്കറിന് ഭദ്ര സമ്മാനിച്ചു. ഭദ്രയുടെ അച്ഛൻ ഹരീന്ദ്രനാഥ്, അമ്മ സുമ, എറത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി, അനിൽ പൂതക്കുഴി, കെ സുനിൽ ബാബു എന്നിവരും സന്നിഹിതരായിരുന്നു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

