പ്രഗതി സ്കൂളിൽ ഹായ് ക്ലബ്ബിന് തുടക്കമായി.

Kerala Pathanamthitta

പത്തനംതിട്ട – മുത്തഛനും മുത്തശ്ശിക്കും കൊച്ചുമക്കളുടെ കൂട്ടുകാരുമായി ഒത്തുചേരാൻ പ്രഗതി സ്കൂളിൽ ഹായ് ക്ലബ്ബിന് തുടക്കമായി.
ഒറ്റയ്ക്കല്ല എന്ന തോന്നലുളവാക്കാനും, ഏറെക്കാലം കൊണ്ട് നേടിയെടുത്ത അറിവും അനുഭവങ്ങളും പുതു തലമുറയുമായി പങ്കുവയ്ക്കാനുള്ള അവസരവുമാണ് ക്ലബ് ഒരുക്കുന്നത്.

മുതിർന്നവരുടെ ഏകാന്തത ചെറിയ കാര്യമല്ലെന്ന് ലോകാരോഗ്യ സംഘടന അടുത്ത കാലത്ത് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് 30 –ാം വാർഷികവേളയിൽ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഹായ് ക്ലബ്ബ്. പങ്കെടുത്തവരിലെ ഏറ്റവും മുതിർന്നയാളായ റിട്ട. അധ്യാപിക സരസമ്മ ജി ആദ്യത്തെ ഒത്തുചേരൽ ഉദ്ഘാടനം ചെയ്തു. അറിവുകൾ പങ്കുവയ്ക്കുമ്പോഴുള്ള ആനന്ദം തിരിച്ചറിയുന്നതെങ്ങനെയെന്നും ഏതു പ്രായത്തിലും ആഹ്ലാദത്തോടെ ജീവിക്കാൻ വേണ്ട നുറുങ്ങുകളെ കുറിച്ചുള്ള അവതരണവും നാടക പ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ മനോജ് സുനി നിർവഹിച്ചു.

പ്രിൻസിപ്പൽ എം. കെ. ബിന്ദു അധ്യക്ഷത വഹിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചും സ്കൂൾ മുറ്റത്ത് മരങ്ങൾ നട്ടും കൂട്ടായ്മയ്ക്ക് എത്തിയവർ ആദ്യ ഒത്തുചേരൽ ആഘോഷമാക്കി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *