കുമ്പനാട് ഇലക്ട്രിക്ക് സെക്ഷനിൽ വോൾട്ടേജുമില്ല, അപ്രഖ്യാപിത പവ്വർക്കട്ടും.. ?

Pathanamthitta
Print Friendly, PDF & Email

കുമ്പനാട് – നെല്ലിമല ഭാഗത്ത് വോൾട്ടേജുമില്ല, രാത്രി 10 മണിയാകുമ്പോൾ സ്ഥിരമായി കറന്റുമില്ല. നെല്ലിമല പ്രദേശത്തെ ജനങ്ങളുടെ ഈ പരാതി ബോധിപ്പിക്കാൻ ഇലക്ട്രിക് സെക്ഷനിൽ വിളിക്കുമ്പോൾ അവിടെ നിന്നുള്ള മറുപടി ലോഡ് കൂടുന്നതാ സാറേ, അതുകൊണ്ടു കട്ട് ആയിപ്പോകുന്നതാ.. എന്ന്. സ്ഥിരമായി ഒരുമാസമായി നടക്കുന്ന ഈ കലാപരിപാടിക്ക് പരിഹാരം കാണാൻ ഈ സാറന്മാർക്ക് കഴിയില്ലേ ? കേരളത്തിൽ തന്നെ ഏതാണ്ട് സോളാർ പിടിപ്പിച്ചിരിക്കുന്ന ഇത്രയധികം വീടുകൾ മറ്റൊരിടത്തും കാണില്ല. എന്നിട്ടും ലോഡ് കൂടിപ്പോകുന്നു. കട്ട് ആയിപ്പോകുന്നു.. അല്ലാതെ കട്ട് ചെയ്യുന്നതല്ല.. ഇങ്ങനൊക്കെ പറഞ്ഞു തടിതപ്പാനുള്ള സാറന്മാരുടെ ശ്രമം കുമ്പനാട്ടുകാരെ അപമാനിക്കലാണ്. നെല്ലിമല ഭാഗത്ത് സ്ഥിരമായി ഉണ്ടാകുന്ന വോൾട്ടേജ് ക്ഷാമവും, പവർകട്ടും പരിഹരിക്കാൻ നടപടികൾ ഉണ്ടാകണം. സബ്‌സ്റ്റേഷനിലെ ലോഡ് കൂട്ടാനോ, കുറക്കാനോ, അത് പരിഹരിക്കാനോ നടപടികൾ ഉണ്ടാകണം. അത് നിങ്ങളുടെ ഉത്തരവാദിത്വമല്ലേ ? അല്ലാതെ അത് ജനങ്ങളുടെ കുഴപ്പമാണെന്ന് പറയരുത്. ഇല്ലങ്കിൽ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *