തിരുവല്ല – കുഴിവേലിപ്പുറം പന്ത്രണ്ടിൽ വീട്ടിൽ ടി.ജി ഇടിക്കുള(49)യെആണ് തോട്ടിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ ഇടിക്കുള മീൻ കൂട് സ്ഥാപിച്ചിരുന്നു. ഇത് നോക്കാനായി 28 നു ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഇദ്ദേഹം വീട്ടിൽ നിന്നും പോയത്. ഏറെനേരം കഴിഞ്ഞും കാണാതിരുന്നതിനെ തുടർന്ന് ഭാര്യ ബിജി തിരക്കി എത്തിയപ്പോഴാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

