രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പട്ടാളക്കാരുടെ കുടുംബത്തിനും വേണം പരിഗണന: അനു ചാക്കോ

Pathanamthitta Politics

പത്തനംതിട്ട: രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പട്ടാളക്കാർ നിരവധിയുണ്ടെങ്കിലും പിന്നീട് അവരെ ബോധപൂർവം നമ്മൾ മറക്കുകയാണെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ. മരിച്ചവരെയൊ അവരുടെ ബന്ധുക്കളെയോ സർക്കാരോ സമൂഹമോ വേണ്ടെത്ര പരിഗണിക്കാറില്ലന്നും അനുചാക്കോ പറഞ്ഞു. റാന്നിയിൽ നടന്ന ആർ.ജെ.ഡി മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

യുദ്ധത്തിലും മറ്റും അവയവങ്ങൾ നഷ്ടപ്പെട്ട സൈനികരുണ്ട്. അവർക്കും വേണ്ടെത്ര പരിഗണന ലഭിക്കാറില്ലെന്നും അനുചാക്കോ പറഞ്ഞു. ഇതിന് മാറ്റം വരണം. ഒരു പട്ടാളക്കാരൻ്റെ കുടുംബത്തിന് ലഭിക്കേണ്ട ഏറ്റവും വലിയ ബഹുമതി അവർക്ക് സമൂഹത്തിൽ നൽകേണ്ട ആദരവ് തന്നെയാണ്.

നാട്ടിൽ നടക്കുന്ന ഒരോ പരിപാടിയിലും അവരെ പ്രത്യേകം ക്ഷണിക്കണമെന്നും അനു ചാക്കോ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ രജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പട്ടാളക്കാരൻ്റെ കുടുംബത്തെയും സാധാരണ കുടുംബത്തെയും സമുഹം ഒരുപോലെയാണ് കാണുന്നതെന്നും അനു ചാക്കോ പറഞ്ഞു. നിയോജകമണ്ഡലം കൺവെൻഷൻ ദേശീയ ജനറൽ സെക്രട്ടറി ശ്രീമതി അനു ചാക്കോ ഉത്ഘാടനം ചെയ്തു. മാത്യൂസ് അധ്യക്ഷത വഹിച്ചു,രാഷ്ട്രീയ ജനതാ ദൾ ജില്ലാ പ്രസിഡന്റ്‌ മനു വാസുദേവ്, സെക്രട്ടറി ബിജോയ്‌ ടി മാർക്കോസ്,ജോമോൻ കൊച്ചെടത്ത്, കിസാൻ ജനതാ സംസ്ഥാന കമ്മറ്റി അംഗം ചാക്കോ എബ്രഹാം, രാഷ്ട്രീയ യുവ ജനതാദൾ സംസ്ഥാനകമ്മറ്റി അംഗം പ്രശാന്ത് മോളിക്കൽ എന്നിവർ പ്രസംഗിച്ചു. രാഷ്ട്രീയ ജനതാദൾ റാന്നി നിയോജകമണ്ഡലം പ്രസിഡണ്ടായി ശ്രീ പ്രശാന്ത് ബി മോളിക്കലിനെ തെരഞ്ഞെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *