വിവാഹമോചനക്കേസിന്റെ ഉത്തരവ് വന്നാലുടൻ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഒന്നരലക്ഷം തട്ടി:

Crime Pathanamthitta

കോഴഞ്ചേരി: തന്റെ ഭാര്യയുമായി വിവാഹമോചനം നടത്തിയെന്നും കോടതി ഉത്തരവ് കൈയ്യില്‍ കിട്ടിയാലുടന്‍ വിവാഹം കഴിക്കാമെന്നും പറഞ്ഞ് യുവതിയെ പീഡിപ്പിക്കുകയും ഒന്നര ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്ത വിരുതന്‍ പിടിയില്‍. യുവതി നല്‍കിയ പരാതി അന്വേഷിച്ച് പോയ ആറന്മുള പൊലീസ് പ്രതിയെ പിടികൂടിയത് ഇപ്പോഴും ഭാര്യയ്‌ക്കൊപ്പം താമസിക്കുന്ന തിരുവല്ലയിലെ വാടക വീട്ടില്‍ നിന്നാണ്.

ചെങ്ങന്നൂര്‍ മുണ്ടങ്കാവ് ഒഴറേത്ത് വീട്ടില്‍ ശ്രീജിത്ത് (42)ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 18 നും ജൂലൈ ഏഴിനുമാണ് യുവതിയെ ബലാല്‍സംഗം ചെയ്തത്. ആറന്മുളയിലുള്ള യുവതിയുടെ വീട്ടില്‍ താമസിച്ചും ഗുരുവായൂരിലെ ലോഡ്ജ് മുറിയിലും വച്ച് പീഡിപ്പിച്ചതായാണ് പരാതി. 20 ന് വൈകിട്ട് യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ആറന്മുള പോലീസ് തിരുവല്ലയില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

കോടതിയിൽ നടക്കുന്ന ഇയാളുടെ വിവാഹമോചനക്കേസ് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടനെ യുവതിയെ കല്യാണം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കഴിഞ്ഞ മാര്‍ച്ച് ഏഴു മുതല്‍ ജൂലൈ അഞ്ചു വരെ യുവതിയുടെ വീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായും യുവതി വെളിപ്പെടുത്തി. തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

വിവാഹം കഴിക്കാമെന്ന വ്യാജേനെയാണ് ഗുരുവായൂരില്‍ കൊണ്ടുപോയതും അവിടെ ഒരു ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതും. യുവതിയുടെ മൊഴിപ്രകാരം എസ്.ഐ അലോഷ്യസ് ആണ് കേസെടുത്തത്. പ്രതിയെ തിരുവല്ലയില്‍ ഭാര്യക്കൊപ്പം താമസിക്കുന്ന വാടക വീട്ടില്‍ നിന്നും 20 ന് വൈകിട്ട് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പോലീസ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.ഇയാളെ കാണാനില്ലെന്ന് കാട്ടി യുവതി ഈ മാസം രണ്ടിന് ആറന്മുള പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്ന് കേസെടുത്തിരുന്നു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *