ഓപ്പറേഷൻ തൂഫാൻ ; മാരത്തൺ മത്സരവും ഐക്യദാർഢ്യ റാലിയും ലഹരിവിരുദ്ധ സദസ്സും

Pathanamthitta
Print Friendly, PDF & Email

പുല്ലാട്: നാട്ടിൽ വർദ്ധിച്ചു വരുന്ന മാരക ലഹരി മരുന്നുകളുടെ ഒഴുക്ക് തടയാനും യുവ തലമുറയെ സംരക്ഷിക്കാനും സമയബന്ധിതമായി ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലയും യുഡിഎഫ് സർക്കാരും നടപ്പിലാക്കിയ ഏറ്റവും പ്രസക്തമായ ഇടപെടലാണ് ‘ഓപ്പറേഷൻ തൂഫാൻ’ എന്ന് രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പി ജെ കുര്യൻ അഭിപ്രായപ്പെട്ടു. കോയിപ്രം ഗ്രാമപഞ്ചായത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ഉള്ളൂർ പപ്പായ വില്ലേജ് ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ലഹരിമുക്ത പരിപാടിയായ ഓപ്പറേഷൻ തൂഫാനു പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് മദ്യത്തിനും ലഹരി മരുന്നിനും എതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ പുരുഷ – വനിത തൂഫാൻ ജാഗരൺ മാരത്തോൺ ഓട്ടമത്സരത്തിന്റെയും ജനകീയ ലഹരി വിരുദ്ധ റാലിയുടെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ മോൻസി കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു. അന്റോ ആൻറണി എംപി ഓപ്പറേഷൻ തൂഫാൻ മാരത്തൺ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് സി.ഇ.ഒ റവ സിജോ പന്തപ്പള്ളിൽ അനുഗ്രഹ പ്രഭാക്ഷണവും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ പി എസ് മുഖ്യ പ്രഭാക്ഷണവും ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രാഹാം എക്സ് എംഎൽഎ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ രാമചന്ദ്രൻ നായർ, അംഗമായ സി ക ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ജയ, അംഗങ്ങളായ സി എസ് വിജയകുമാർ, എ കെ സോമൻ, ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ജേക്കബ് ഇമ്മാനുവേൽ, സെക്രട്ടറി ബിജു മണിയാറ്റ്, പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ലാലൻ ജേക്കബ് മാരാമൺ, അജി കരിംകുറ്റിക്കൽ, പബ്ലിസിറ്റി കൺവീനർ സുബിൻ നീറുംപ്ലാക്കൽ, കോർഡിനേറ്റർമാരായ സന്തോഷ് കൊച്ചുപറമ്പിൽ, ഡോ അനീഷ് തോമസ്, വിനീത് പുല്ലാട്, എം ജയദേവ്, റെനി രാജൻ, ആൻ മണിയാറ്റ് എന്നിവർ പ്രസംഗിച്ചു.

ഇരവിപേരൂർ പഞ്ചായത്തിലെ നെല്ലാട് ജംങ്ഷനിൽ നിന്നും ആരംഭിച്ച പുരുഷ മാരത്തോൺ മത്സരം വർഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൺവീനർ ആൻ മണിയാറ്റ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം നീതു മാമ്മൻ കൊണ്ടൂർ മുഖ്യ പ്രഭാക്ഷണം നടത്തി. ബിലീവേഴ്സ് ആശുപത്രി കൺസൾട്ടന്റ് ഡോ ഐറിൻ കരിംകുറ്റിക്കൽ ക്ലാസ് എടുത്തു.

കുമ്പനാട് ജംങ്ഷനിൽ നിന്നും ആരംഭിച്ച വനിതകളുടെ മാരത്തോൺ ഓട്ടമത്സരത്തിന്റെയും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ റാലിയുടെയും ഉദ്ഘാടനം കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ഈപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ സി കെ ശശി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോയി പരപ്പുഴ, തോമസ് ജേക്കബ്, റെനി സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്.എസ്.എസ്, പുല്ലാട്എ സ്.വി.എച്ച്.എസ് എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, കുമ്പനാട് ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, ആനമല എംടിഎൽപി സ്കൂൾ, ഓതറ എ.എം.എം ഹൈസ്കൂൾ, കുമ്പനാട് ആബുലൻസ് സർവീസ്, ഇരവിപേരൂർ ദി ഫിറ്റൻസ് ക്രൂ ജിം ക്ലബ്, പ്രേം പാർക്ക് റോളർ സ്കേറ്റിംഗ് ക്ലബ്, തിരുവല്ല തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് എജ്യുക്കേഷൻ സൊസൈറ്റി, വ്യാപാരികൾ വ്യവസായി ഏകോപന സമതി, ജില്ലാ ആബുലൻസ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ യുവജന കൂട്ടായ്മകൾ, സ്പോർട്സ് ക്ലബുകൾ, ഓട്ടോ ടാക്സി യൂണിയനുകൾ എന്നിവരുടെ സഹകരണത്തോടെയാണ് മാരത്തോൺ ഓട്ടമത്സരവും ജനകീയ റാലിയും നടത്തുന്നത്.

മാരക ലഹരി മരുന്നുകളുടെ വിപണനത്തെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള 999 59 66 666 എന്ന ഓപ്പറേഷൻ തൂഫാൻ ജാഗ്രത വാട്ട്സാപ്പ് നമ്പറിലേക്ക് പൊതുജനങ്ങൾക്കും നേരിട്ട് വിവരങ്ങൾ നല്കി ഈ ദൗത്യത്തിൽ പങ്കാളിയാകണമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ പി എസ് അറിയിച്ചു.


ഫോട്ടോ: ഓപ്പറേഷൻ തൂഫാനു പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കോയിപ്രം ഗ്രാമപഞ്ചായത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ഉള്ളൂർ പപ്പായ വില്ലേജ് ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ പുല്ലാട് ജംങ്ഷനിൽ നടന്ന സമ്മേളനം രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പി ജെ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *