പത്തനംതിട്ട – സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴി നടപ്പാക്കുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതി മേളയിലൂടെ അറിയാം. സർക്കാരിന്റെ നാലാംവാർഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തിലെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്റ്റാളിൽ ശരണ്യ, കൈവല്യ, കെസ്റു, നവജീവൻ തുടങ്ങിയ സ്വയം തൊഴിൽ വായ്പയ്ക്കുള്ള അപേക്ഷയും സംരംഭങ്ങൾക്കുള്ള മാർഗനിർദേശവും വായ്പയും കരിയർ ഗൈഡൻസും ലഭിക്കും.
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ, പുതുക്കൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മെയ് 22 വരെയാണ് പ്രദർശന വിപണന മേള.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

