ലഹരിക്കെതിരെ മൂകാഭിനയവുമായി ഇരവിപേരൂർ ഗിൽഗാൽ ആശ്വാസ് ഭവൻ

Pathanamthitta

പത്തനംതിട്ട – ലഹരിയുടെ ഉപയോഗത്തിനെതിരെ ഭിന്നശേഷി കലാകാരന്മാർ അവതരിപ്പിച്ച മൈം ശ്രദ്ധേയമായി. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലാമേളയിൽ ഇരവിപേരൂർ ഗിൽഗാൽ ആശ്വാസ് ഭവനിലെ അംഗങ്ങളാണ് മൈം അവതരിപ്പിച്ചത്.

ലഹരിക്കെതിരെയുള്ള ബോധവൽകരണമാണ് മൂകാഭിനയത്തിലൂടെ വേദിയിൽ അരങ്ങേറിയത്. ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തി ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളുടെ നേർകാഴ്ചയായിരുന്നു മൈമിന്റെ ഉള്ളടക്കം. ലഹരിയുടെ ഉപയോഗം ആരോഗ്യത്തെയും കുടുംബത്തെയും സമൂഹത്തെയും തകർക്കുമെന്നും വ്യക്തികളിൽ അസാധാരണവും സാമൂഹിക വിരുദ്ധവുമായ പെരുമാറ്റത്തിന് കാരണമാകുമെന്നും കാണികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഓരോ ഭാഗവും. ജില്ലയിലെ ബിആർസി, ബഡ്സ് സ്‌കൂളുകളിലെ കുട്ടികളുടെ പാട്ടും നൃത്തവും വേദിയെ ആവേശം കൊള്ളിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *