കോട്ടയം – അയർക്കുന്നത്താണ് സംഭവം. പിതാവ് ഓടിച്ചിരുന്ന പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തിൽ ഇടിച്ച് പരിക്കേറ്റ ഒന്നരവയസുകാരി മരിച്ചു. കോയിത്തുരുത്തിൽ ബിബിൻ ദാസിന്റെ മകൾ ദേവപ്രിയ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം വീട്ടുമുറ്റത്തുവെച്ചായിരുന്നു അപകടം നടന്നത്. വാൻ പിന്നോട്ടെടുത്തപ്പോൾ കുട്ടി വാഹനത്തിനടുത്തേക്ക് ഓടിയെത്തിയതാണ് അപകടത്തിനിടയാക്കിയത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സംസ്‌കാരം വ്യാഴാഴ്ച നടക്കും.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

