അബുദാബി: പാലക്കാട് ജില്ലാ കെ.എം.സി.സി പാലക്കാട് ജില്ലാ മുസ്ലിംലീഗ് നേതാക്കൾക്ക് സ്വീകരണവും കുടുംബസംഗമവും സംഘടിപ്പിച്ചു. സ്‌നേഹ സംഗമം എന്ന പേരിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ പാലക്കാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് മരക്കാർ മാരായമംഗലം, ജനറൽ സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ്, ട്രഷറർ സലാം മാസ്റ്റർ, മുൻ യൂത്ത് ലീഗ് ട്രഷറർ ഹസ്സൻകുട്ടി മാസ്റ്റർ എന്നിവർക്കാണ് സ്വീകരണം നൽകിയത്. പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിങ്ങ് മത്സരവും നടത്തി.
റഫീഖ് മിഷ്‌കാത്തിയുടെ ഖിറാഅത്തോടെ ചടങ്ങുകൾ ആരംഭിച്ചു. വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുള്ള ഫാറൂഖി ഉദ്ഘാടനം ചെയ്തു. മരക്കാർ മാരായമംഗലം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ ആമുഖ ഭാഷണം നിർവ്വഹിച്ചു. അഡ്വ. ടി എ സിദ്ധീഖ്, സലാം മാസ്റ്റർ എന്നിവർ സ്വീകരണത്തിന് മറുപടി പ്രസംഗം നിർവ്വഹിച്ചു. അബുദാബി കെഎംസിസി സെക്രട്ടറി അൻവർ ചുള്ളിമുണ്ട, പാലക്കാട് ജില്ല വനിത ലീഗ് അധ്യക്ഷ ജമീല ടീച്ചർ എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ നടുവിൽ, സെക്രട്ടറിമാരായ ഇ.ടി.എം സുനീർ, ഷറഫുദ്ധീൻ കുപ്പം, ഐ.ഐ.സി ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഹുസൈൻ സി.കെ, വൈസ് പ്രസിഡന്റ് സി. സമീർ ഇസ്‌ലാമിക് സെന്റർ സെക്രട്ടറിമാരായ ജാഫർ കുറ്റിക്കോട്, സുനീർ ചുണ്ടമ്പറ്റ എന്നിവരും സംബന്ധിച്ചു.
ജില്ല പ്രസിഡന്റ് ഷിഹാബ് കരിമ്പനോട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ കണ്ടമ്പാടി സ്വാഗതവും ജില്ല ട്രഷറർ ഉനൈസ് കുമരനല്ലൂർ നന്ദിയും പറഞ്ഞു. ജില്ല കെ.എം.സി.സി മെയ് 31ന് സംഘടിപ്പിക്കുന്ന ”അബുദാബി സൂപ്പർ കപ്പ്”ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു. ടൂർണമെന്റ് പ്രധാന സ്‌പോൺസർ കെ.വി.എ റഹ്‌മാൻ, അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങലിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. കുട്ടികൾക്കായി നടത്തിയ പെൻസിൽ ഡ്രോയിങ്ങ് മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി ജസ്ന ജമാൽ, അമാന ഫാത്തിമ, നഹ്ലാ നൂറിൻ, മിൻഹ ഫാത്തിമ, അലന ഫാത്തിമ, ഇസ്സ മോഹവിഷ് വിജയികളായി.

ഫോട്ടോ: മുസ്ലിം ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം മുഖ്യ പ്രഭാഷണം നടത്തുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

