സർക്കാരിന്റെ വാർഷികമൊക്കെയാണ് സന്തോഷം ; പക്ഷേ, ഇമ്മാതിരി പണി കാണിക്കണോ ?

Kerala Pathanamthitta

പത്തനംതിട്ട – നാളെ മുതൽ പത്തനംതിട്ടയിൽ ആരംഭിക്കുന്ന “എന്റെ കേരളം ” പ്രദർശന വിപണന കലാമേളയുടെ പരസ്യ പ്രചരണാർത്ഥം പൊതു റോഡരികിൽ, അതും വാഹനങ്ങൾ വരുന്നത് കാണാത്ത രീതിയിൽ മറച്ചുകൊണ്ട് ഇലക്ട്രിക്ക് പോസ്റ്റുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രമുഖ മാധ്യമ പ്രവർത്തകനും, പത്തനംതിട്ട പ്രെസ്സ്ക്ലബ്ബ് സെക്രട്ടറിയും കൂടിയായ ജി വിശാഖന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. മഞ്ഞനിക്കരയിൽ നിന്ന് ഓമല്ലൂരിലെത്തി പത്തനംതിട്ടക്ക് തിരിയാൻ നോക്കുമ്പോഴാണ് അദ്ദേഹത്തിൻറെ കാഴ്ചയെ മറച്ചുകൊണ്ടു പരസ്യ ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹത്തിൻറെ വാദം ന്യായമാണെന്ന് തോന്നി. അദ്ദേഹം കുറിച്ചതിങ്ങനെ..

കാര്യം സർക്കാരിന്റെ വാർഷികമാണ്. സന്തോഷമുണ്ട്. പക്ഷേ, ഇമ്മാതിരി പണി കാണിക്കണോ? പൊതുസ്ഥലങ്ങളിലെ ഫ്‌ളക്‌സ്‌ ബോർഡ് ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. പക്ഷേ, രാഷ്ട്രീയ പാർട്ടികൾക്കും ഭരണക്കാർക്കും ഒരു കുലുക്കവുമില്ല. നിങ്ങൾ ഫ്‌ളക്‌സ്‌
ബോർഡ് വയ്ക്കരുതെന്ന് ആരും പറയുന്നില്ല. പറയാൻ സാധിക്കുകയുമില്ല. പറയുന്നവനെ പഞ്ഞിക്കിടും. പക്ഷേ, വലിയ അപകടത്തിലേക്ക് വഴി തെളിക്കുന്ന രീതിയിൽ ഇതു വയ്ക്കരുത്.

ഈ ബോർഡ് നോക്കുക. ഓമല്ലൂർ കുരിശടി ജങ്ഷനിൽ വൈദ്യുതി പോസ്റ്റിൽ വച്ചിരിക്കുന്ന ബോർഡ് സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് വെട്ടിപ്രത്ത് നടക്കുന്ന പ്രദർശന വിപണന മേളയുടേതാണ്. നല്ലകാര്യം. ഇങ്ങനെ ഒരു മേള നടക്കുന്ന വിവരം നാട്ടുകാർ അറിയേണ്ടതു തന്നെയാണ്. പക്ഷേ, ബോർഡ് വയ്ക്കാൻ വിവരദോഷികളെ വിടരുത്.

വാഹനങ്ങൾ ഓടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്നതാണ് ഈ ബോർഡ്. മഞ്ഞനിക്കര ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് കൈപ്പട്ടൂർ റോഡിലേക്ക് തിരിയുമ്പോൾ ഈ ബോർഡ് കാരണം കാഴ്ച മറയുകയാണ്. കൈപ്പട്ടൂർ റോഡിൽ നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങൾക്ക് മഞ്ഞനിക്കര റോഡിൽ നിന്ന് വരുന്ന വാഹനങ്ങളും കാണാൻ സാധിക്കില്ല. ഇതു കാരണം മഞ്ഞനിക്കര റോഡിൽ നിന്ന് വരുന്നവർ കൈപ്പട്ടൂർ – പത്തനംതിട്ട റോഡിലേക്ക് കയറ്റി വാഹനം നിർത്തേണ്ടതായി വരുന്നു. വലിയ അപകടം തന്നെ ഇവിടെ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഒന്നുകിൽ ബോർഡ് ഇവിടെ നിന്ന് നീക്കണം. അല്ലെങ്കിൽ കുറച്ചു കൂടി മുകളിലേക്ക് മാറ്റി വയ്ക്കണം.

ഇതാണ് ജി വിശാഖന്റെ കുറിപ്പ്. ഇതുകണ്ടിട്ട് ആർക്കെങ്കിലും പൊതുബോധമോ ? വകതിരിവോ ? ഉണ്ടാകുമോ എന്ന് കാത്തിരുന്ന കാണാം .. !!

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *