വീണ്ടും അത്യപൂർവ്വ രക്തമെത്തിച്ചു ബ്ലഡ്‌ ഡോണേഴ്സ് കേരള.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പത്തുലക്ഷം പേരിൽ മൂന്നോ നാലോ പേർക്ക് മാത്രം കണ്ടുവരുന്ന ബോംബെ O പോസിറ്റീവ് രക്തം ആവശ്യമായി വന്നത് ബംഗാളിലെ ജൽപ്പാഗുടി ജില്ലയിലെ നമി എന്ന 42 വയസ്സ്കാരനാണ്. നമി HB ലെവൽ കുറയുന്ന അസുഖമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

പത്തനംതിട്ട ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഓർത്തോ സർജൻ Dr:അനിലാബ് അലക്സ്‌ വിളിച്ചത് അനുസരിച്ചു ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ശ്രീ ബിജു കുമ്പഴയുടെ നേതൃത്വത്തിൽ ബ്ലഡ്‌ ഡോണേഴ്സ് കേരള ബോംബെ ഗ്രൂപ്പ്‌ കോർഡിനേറ്റർ ശ്രീ സലിം ന്റെ സഹായത്തോടെ 2 യൂണിറ്റ് രക്തം എത്തിച്ചു നൽകിയത്.

കൊല്ലം കുണ്ടറ സ്വദേശി രഞ്ചു, ചേർത്തല സ്വദേശി റബിൻ എന്നിവരാണ് ഇന്ന് രാവിലെ പത്തനംതിട്ട ഗവണ്മെന്റ് ബ്ലഡ്‌ ബാങ്കിൽ എത്തി ജീവൻ പകുത്തു നൽകിയത്..

05/08/2023 തീയതിയിലും പത്തനംതിട്ട ജനറൽ ആശുപത്രി ബ്ലഡ്‌ ബാങ്ക് ന്റെ ആവശ്യപ്രകാരം 2 യൂണിറ്റ് ബോംബെ O പോസിറ്റീവ് ഗ്രൂപ്പ്‌ രക്തം ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ നേതൃത്വത്തിൽ എത്തിച്ചു നൽകിയിരുന്നു.

പത്തനംതിട്ട ബ്ലഡ്‌ ബാങ്കിന്റെ ചരിത്രത്തിൽ ആകെ മൂന്ന് തവണ മാത്രമേ ബോംബെ ഗ്രൂപ്പ്‌ ബ്ലഡ്‌ ആവശ്യം വന്നിട്ടുള്ളൂ.. ആ മൂന്ന് തവണയും ബ്ലഡ്‌ ഡോണേഴ്സ് കേരളയാണ് ഈ അപൂർവ രക്തം എത്തിച്ചു നൽകിയത്…അതിന്റെ സന്തോഷത്തിലാണ് BDK പ്രവർത്തകർ

Leave a Reply

Your email address will not be published. Required fields are marked *