പത്തനംതിട്ട – വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ രക്ഷാ പ്രവർത്തനത്തിന് അഗ്നിശമന സേനയോടൊപ്പം പ്രവർത്തനങ്ങളിൽ പങ്കാളികളായ ഏതാണ്ട് 40 ഓളം സിവിൽ ഡിഫൻസ് അംഗങ്ങളിൽ 9 പേരെ പത്തനംതിട്ട അഗ്നിരക്ഷാ നിലയത്തിൽ വെച്ച് ആദരിച്ചു. പരിപാടി ജില്ലാ ഫയർ ഓഫീസർ ബി എം പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ എ അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. സിവിൽ ഡിഫൻസ് അംഗങ്ങളായ ഫിലിപ്പോസ് മത്തായി, അശ്വിൻ മോഹൻ, സ്മിത എം നായർ, എംഎൽ അൻസാരി, ഹരിക്കുട്ടൻ, ജി വിഷ്ണു, പിആർ ജിതീഷ്, സിന്ദൂരി ഷൈൻ, എംഎൽ ബിഹാര് എന്നിവർ പങ്കെടുത്തു.



