പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ

*അവധികാല ക്യാമ്പ്
മല്ലപ്പളളി കെൽട്രോൺ നോളഡ്ജ് സെന്ററിൽ അവധികാല ക്യാമ്പ് മെയ് അഞ്ചിന് ആരംഭിക്കും. മൂന്നു മുതൽ 12-ാം ക്ലാസുവരെയുളള കുട്ടികൾക്ക് അപേക്ഷിക്കാം. ഡിജിറ്റൽ ആർട്ട്, അബാക്കസ് മുതൽ എഐ വരെയുളള വിഷയങ്ങളിൽ പ്രാഥമിക പരിശീലനം നൽകും. ഫോൺ : 8281905525, 0469 2961525.

*അപേക്ഷ ക്ഷണിച്ചു
ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ വികസനത്തിനായുളള ‘പ്രചോദനം’ പദ്ധതിയിലേക്ക് എൻ ജി ഒ , എൽ എസ് ജി ഐ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതി മാർഗരേഖ, എസ് ഒ പി പ്രകാരം അർഹരായ എൻ ജി ഒ , എൽ എസ് ജി ഐ കൾ നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ അനുബന്ധ രേഖയ്‌ക്കൊപ്പം മെയ് 25 ന് മുമ്പ് ലഭിക്കണം.
വിലാസം : ജില്ല സാമൂഹിക നീതി ഓഫീസർ, ജില്ല സാമൂഹികനീതി ഓഫീസ്, മണ്ണിൽ റീജൻസി ബിൽഡിംഗ്, പത്തനംതിട്ട. ഫോൺ : 0468 2325168. ഇമെയിൽ : dsjopta@gmail.com

*എംബിഎ ബാച്ചിലേക്ക് അഭിമുഖം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ തിരുവനന്തപുരം സെന്ററിൽ
എംബിഎ (ഫുൾടൈം) 2025-27 ബാച്ചിലെ പ്രവേശനത്തിനുളള അഭിമുഖം മെയ് ആറിന് രാവിലെ 10 മുതൽ ഒന്നുവരെ ആറന്മുള പഞ്ചായത്ത് സാസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജിൽ നടക്കും. ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. എസ് സി /എസ് ടി കുട്ടികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. സി-മാറ്റ് /ക്യാറ്റ് സ്‌കോർ കാർഡ് ഉളളവർക്കും 2025 മെയിൽ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കും പങ്കെടുക്കാം. ഫോൺ : 7907375755/8547618290. വെബ്‌സൈറ്റ് : www.kicma.ac.in.

*പഠനോപകരണ കിറ്റിന് അപേക്ഷിക്കാം
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം ജില്ലാ ഓഫീസിൽ ലഭിക്കും. അവസാന തീയതി മെയ് ഒമ്പത്. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസൻസ്, ക്ഷേമനിധികാർഡ്, ക്ഷേമനിധിവിഹിതം അവസാനം അടച്ച രസീത്, റേഷൻ കാർഡ് എന്നിവയുടെയും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാർ കാർഡിന്റെ പകർപ്പും സമർപ്പിക്കണം.ഫോൺ :04682-320158

Leave a Reply

Your email address will not be published. Required fields are marked *