പത്തനംതിട്ട : കാവ്യാത്മകമായ ഭാഷ കൊണ്ട് അനുവാചകരെ വിസ്മയിപ്പിച്ച കവിയും അധ്യാപകനും സിനിമ നടനും മാധ്യമപ്രവർത്തകനുമൊക്കെയായിരുന്ന പ്രൊഫ. കെ.വി തമ്പിയ്ക്ക് നാടിന്റെ സ്മരണാഞ്ജലി.ശിഷ്യരും സഹപ്രവർത്തകരും സുഹൃത്തുക്കളു മൊക്കെയായവരുടെ സാന്നിധ്യത്തി ലൂടെ കെ.വി.തമ്പി വീണ്ടും ഓർമ്മിക്കപ്പെട്ടു.
പതിമൂന്നാമത് അനുസ്മരണ പരിപാടികൾ പ്രൊഫ. കെ.വി.തമ്പി സൗഹൃദവേദിയാണ് സംഘടിപ്പിച്ചത്.

മുതിർന്ന മാധ്യമപ്രവർത്തകൻ കെ.വി. സുധാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു . ഇന്ത്യാ ടുഡേ മാഗസിൻ അസോസിയേറ്റ് എഡിറ്റർ ജീമോൻ ജേക്കബ് മികച്ച മാധ്യമ പ്രവർത്തകനുള്ള പ്രൊഫ.കെ. വി.തമ്പി മാധ്യമ പുരസ്കാരം ചന്ദ്രിക ബ്യൂറോ ചീഫ് ടി.എം.ഹമീദിന് വിതരണം ചെയ്തു .
സൗഹൃദവേദി പ്രസിഡന്റ് സണ്ണി മാർക്കോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു .
പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം ” തമ്പി മാഷും പത്തനംതിട്ടയും’ എന്ന വിഷയം അവതരിപ്പിച്ചു . ആർ. ഉണ്ണികൃഷ്ണ പിളള എക്സ് എം. എൽ.എ , പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, സൗഹൃദവേദി സെക്രട്ടറി സലിം പി.ചാക്കോ , സൗഹൃദവേദി ട്രഷറാർ പി. സക്കീർ ശാന്തി, പ്രൊഫ.ടി.കെ.ജി. നായർ, സെന്നി വർഗീസ്, ടി.എ.പാലമൂട്, സാം ചെമ്പകത്തിൽ, സജിത്ത് പരമേശ്വരൻ, ഡോ. ബിന്ദു സാജൻ, പി.വി.ഹരിഹരൻ, കൈപ്പട്ടൂർ തങ്കച്ചൻ, പ്രീത് ചന്ദനപ്പള്ളി , വിനോദ് ഇളകൊള്ളൂർ , കെ. ആർ.കെ.പ്രദീപ് , റെജി പ്ലാംന്തോട്ടത്തിൽ , ജെയിംസ് ഹോളി , കെ.സി വർഗ്ഗീസ് , ഏ. ജി ദിപു , സജികുമാർ ടി.ജെ എന്നിവർ പ്രസംഗിച്ചു.

അടികുറിപ്പ് :
മികച്ച മാധ്യമപ്രവർത്തകനുള്ള പ്രൊഫ.കെ. വി.തമ്പി മാധ്യമ പുരസ്കാരം ചന്ദ്രിക ബ്യൂറോ ചീഫ് ടി.എം.ഹമീദിന് ഇന്ത്യാ ടുഡേ മാഗസിൻ അസോസിയേറ്റ് എഡിറ്റർ ജീമോൻ ജേക്കബ് വിതരണം ചെയ്യുന്നു .


