പത്തനംതിട്ട – പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും എഴുത്തുക്കാരനും ഒക്കെയായിരുന്ന മണ്മറഞ്ഞ പത്തനംതിട്ടയുടെ സ്വന്തം പ്രൊഫ. കെ.വി. തമ്പി സാറിന്റെ പേരിൽ പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകനുള്ള നാലാമത് പുരസ്കാരം കേരളകൗമുദി പത്തനംതിട്ട യുണിറ്റിലെ സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂരിന് നൽകുമെന്ന് പ്രൊഫ. കെ.വി . തമ്പി സൗഹൃദവേദി പ്രസിഡൻ്റ് സണ്ണി മർക്കോസും, സെക്രട്ടറി സലിം പി. ചാക്കോയും അറിയിച്ചു.
കേരളകൗമുദിയിലെ” കഥയും കാഴ്ചയും ” എന്ന പ്രതിവാര പംക്തി പരിഗണിച്ചാണ് പുരസ്കാരം.
വിനോദ് ഇളകൊള്ളൂർ സാഹിത്യകാരനാണ്. നോവൽ, കഥ, ലേഖനങ്ങൾ എന്നിവയിലായി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോന്നി ഇളകൊള്ളൂർ സ്വദേശി. ഭാര്യ: അനിതാ കൃഷ്ണൻ, മക്കൾ: ആർദ്രമാനസി , ഹൃദ്യമാനസി.
2025 ജൂൺ ആറിന് പത്തനംതിട്ടയിൽ നടക്കുന്ന പ്രൊഫ.കെ.വി. തമ്പി പന്ത്രണ്ടാം അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യും.
സാം ചെമ്പകത്തിൽ കേരളകൗമുദി ( 2022 ), ബിജു കുര്യൻ ദീപിക ( 2023 ) , സജിത് പരമേശ്വരൻ മംഗളം (2024) എന്നിവരായിരുന്നു മുൻ വർഷങ്ങളിലെ പ്രൊഫ. കെ.വി തമ്പി മാധ്യമ പുരസ്ക്കാര ജേതാക്കൾ .


