ശബരിമല കയറുന്നതിനിടെ രണ്ടുപേർ കുഴഞ്ഞു വീണു മരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പമ്പ: സന്നിധാനത്തേക്കുള്ള മല കയറ്റത്തിനിടെ ഒരു അയ്യപ്പനും, മരക്കൂട്ടത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ താൽക്കാലിക ദേവസ്വം ഗാർഡും കുഴഞ്ഞു വീണ് മരിച്ചു. കർണ്ണാടക രാമനഗർ സ്വദേശി പ്രജ്വൽ(20) ഷെഡ് നമ്പർ അഞ്ചിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരക്കൂട്ടത്ത് താൽകാലിക ദേവസ്വം ഗാർഡായി ജോലിചെയ്യുന്ന കൊല്ലം ചെപ്ര സ്വദേശി ഗോപകുമാർ(60) ജോലി കഴിഞ്ഞ് സന്നിധാനത്തേക്ക് മടങ്ങവേ മരക്കൂട്ടത്തിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ടവരുടെ ഭൗതിക ശരീരം സ്വദേശത്ത് എത്തിക്കാനുള്ള ചെലവ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *