ഇലന്തൂർ – ഇടപ്പരിയാരം ആദി നിവാസിൽ ഷിബു ബി (43) കാണാതായിട്ട് ഒരാഴ്ചയായി.നാളിതുവരെ ഒരുവിവരവും ഇല്ല.എത്രയും വേഗം ഷിബുവിനെ കണ്ടെത്താൻ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പറും, പൊതുപ്രവർത്തകനുമായ കെ.ജി.റെജി ആവശ്യപ്പെട്ടു. മെയ് 31 ഞായറാഴ്ച രാവിലെ 7 ന് വീട്ടിൽ നിന്ന് പോയതാണ്. സ്കൂട്ടർ വാര്യാപുരത്ത് ഉണ്ടായിരുന്നു.വൈകിട്ട് വാര്യാപുരത്ത് ചില ഭാഗങ്ങളിൽ ഷിബുവിനെ കണ്ടവരുണ്ട്. അന്ന് രാത്രി ഷിബുവിനെ കാണാതായതിൽ ദുരൂഹത ഉണ്ട്. വിദഗ്ധവും, കർശനവുമായ അന്വേഷണം പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഷിബുവിൻ്റെ ഭാര്യ ആറൻമുള പോലീസ് സ്റ്റേഷനിലും മാതാപിതാക്കൾ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും പരാതികൾ നൽകിയിട്ടുണ്ട്. എന്നാൽ നാളിതുവരെ ഒരു വിവരവും കിട്ടിയിട്ടില്ല. ഇരുനിറമുള്ള വണ്ണം കുറഞ്ഞ ഷിബു കാവിമുണ്ടും ഷർട്ടും ധരിച്ചാണ് വീട്ടിൽ നിന്നും പോയത്. മരംമുറിക്കാനും ലോഡിങ് ചെയ്യാനുമറിയാവുന്ന ഷിബു ഹെവിവാഹനങ്ങളും ഓടിക്കും.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ അറിയിക്കണമെന്ന് അഭ്യർത്ഥന.
ഫോൺ: 90486 85287




