പത്തനംതിട്ട – നഗരസഭയുടെയും, ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള പ്രതിമാസ ചലച്ചിത്ര പ്രദർശനം ഈ മാസം 27 ഞായറാഴ്ച വൈകിട്ട് 5.30 ന് ടൗൺഹാളിൽ വെച്ച് നടക്കും. ദി ഷോഷാങ്ക് റിഡംപ്‌ഷൻ എന്ന അമേരിക്കൻ സിനിമയാണ് ഈ മാസം പ്രദർശിപ്പിക്കുന്നത്. 1994 ൽ പുറത്തിറങ്ങിയ ഈ സിനിമ ലോകത്തിലെ മികച്ച ക്ളാസിക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു. രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമ മലയാളം സബ് ടൈറ്റിലോടെയാണ് പ്രദർശിപ്പിക്കുന്നത്. മലയാള മനോരമ ലേഖകൻ ശ്രീ. ബോബി എബ്രഹാം സിനിമയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നതാണ്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കായി – 9447945710 / 9447439841 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



