ഇലന്തൂർ ഇടപ്പരിയാരത്ത് മണി മാഷിന് ചരിത്രജയം : പഞ്ചായത്തിന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി കെ.ജി റെജി ( മണി മാഷ് )

Pathanamthitta

ഇലന്തൂർ – ചുവന്ന കോട്ടയിൽ മൂവർണ്ണക്കൊടി ഉയർന്നു. രണ്ടു അദ്ധ്യാപകരും ശിഷ്യനും പോരാടിയ ഇടപ്പരിയാരം വാർഡിൽ “മണി മാഷ്” ജനഹൃദയങ്ങൾ കയ്യടക്കി. വിജയത്തിന് ശേഷം ഇലന്തൂർ പഞ്ചായത്തിന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

തകർന്ന റോഡുകളും, പന്നി- പാമ്പ്- തെരുവ് നായ് ശല്യങ്ങളും അടക്കമുള്ള വർഷങ്ങളായുള്ള നാടിനോടുള്ള അവഗണനക്കെതിരെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകി. അധികാര മോഹത്തിനും, കെടുകാര്യസ്ഥതയ്ക്കുമെതിരായ വിധി എന്നുതന്നെ പറയാം.

വാർഡിനെ അലട്ടിയ ജനപ്രശ്‌നങ്ങൾ: മണി മാഷ് തിരഞ്ഞെടുപ്പിൽ ചൂണ്ടികാട്ടിയത്..

• തകർന്ന റോഡുകൾ – വർഷങ്ങളായി പുനരുദ്ധരണം നടന്നിട്ടില്ലെന്ന ജനങ്ങളുടെ പരാതി.
• വെള്ളമില്ലാത്ത പൈപ്പ് ലൈൻ – പൊട്ടിക്കിടക്കുന്ന പൈപ്പുകൾ; കുടിവെള്ളത്തിനായി ദിവസങ്ങളോളം കാത്തിരിക്കുക എന്ന ദുരവസ്ഥ.
• കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾ – രാത്രിയോടെ ഇരുട്ടിൽ മുങ്ങുന്ന വഴികൾ; സുരക്ഷാപ്രശ്‌നങ്ങൾ കൂടുതലായി.
• തെരുവ് നായ– പന്നി– പാമ്പ് ശല്യം – കുട്ടികൾക്കും മുതിർന്നവർക്കും ആശങ്കയുണ്ടാക്കിയതുമായ സ്ഥിരം പ്രശ്‌നം.
• എതിർക്കുന്നവരെ ഒറ്റപ്പെടുത്തുകയും, അവഹേളിക്കുകയും, അവഗണിക്കുകയും, നശിപ്പിക്കാനും, കൊലപ്പെടുത്താനും ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയം.

“വികസനം പൂട്ടിയിടപ്പെട്ട വാർഡിനെ ജനങ്ങൾ തന്നെയാണ് പുതിയ വികസന പാത തുറന്നത്”
“ജയമല്ല, ഉത്തരവാദിത്വമാണ് ഞാൻ ഏറ്റെടുക്കുന്നത്” എന്നും അദ്ദേഹം പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *