പത്തനംതിട്ട റവന്യു ജില്ലാ സ്‌കൂൾ കലോൽസവം ഇന്നാരംഭിക്കും. മൗണ്ട് ബഥനി എച്ച്എസ്എസിൽ രാവിലെ പത്തിന് കലോൽസവത്തിന്റെ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജില്ലാകളക്ടർ എ ഷിബു സുവനീർ പ്രകാശനം ചെയ്യും. ലോഗോ തയ്യാറാക്കിയ കുട്ടികൾക്കുള്ള സമ്മാനദാനം നഗരസഭാധ്യക്ഷൻ അഡ്വ ടി.സക്കീർ ഹുസൈൻ നിർവഹിക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ
കൂട്ട്, കരുതൽ, പുഞ്ചിരി, കുട്ടിത്തം, നന്മ, സൗഹൃദം, ലാളിത്യം, ഒരുമ, സ്നേഹം , കനിവ് എന്നിങ്ങനെ പേരുകൾ നൽകിയിരിക്കുന്ന വേദികളിലായി വിവിധ മത്സരയിനങ്ങൾ അരങ്ങേറും. എസ്എച്ച് എച്ച്എസ്എസ് , എസ്എൻവി യുപി സ്‌കൂൾ, എൻഎം എൽപിഎസ്, എംഎസ്സി എൽപിഎസ് , എസ്എച്ച് ടിടിഐ എന്നീ സ്‌കൂളുകളിലാണ് വേദി സജ്ജീകരിച്ചിട്ടുള്ളത്.
What do you feel about this post?
Like
Love
Happy
Haha
Sad

