മൈലപ്ര ശാലേം മാർത്തോമ്മാ ഇടവക ശതാബ്ദി നിറവിൽ

Pathanamthitta

പത്തനംതിട്ട – മൈലപ്ര ശാലേം മാർത്തോമ്മാ ഇടവക ശതാബ്ദി നിറവിൽ മൈലപ്ര ശാലേം മാർത്തോമ്മാ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഈ ഞായറാഴ്ച തുടക്കമാകും. രാവിലെ എട്ടുമണിക്ക് റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഹൻ മെത്രപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവക വികാരി റവ. അജിത് ഈപ്പൻ തോമസിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടക്കും. ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര ജാഥ 26 ശനിയാഴ്ച 3.30ന് മരുതേലി മുരുപ്പേൽ പൂർവ്വ ദേവാലയത്തിൽ നിന്ന് ആരംഭിച്ച് മൈലപ്ര ശാലേം മാർത്തോമ്മാ ദേവാലയ അങ്കണത്തിൽ എത്തിച്ചേരുന്നതാണ്. ശതാബ്ദി ലോഗോ പ്രകാശനം ഇടവകാംഗം കൂടിയായ റവ. സി ജി തോമസ് പൂർവ്വ ദേവാലയത്തിൽ നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ മാർത്തോമ്മാ സഭയുടെ അൽമായ സഭ ട്രസ്റ്റി അഡ്വ. അൻസിൽ സഖറിയ കോമാട്ട്, ഭദ്രാസന ട്രഷറർ അനു ഫിലിപ്പ്, മുൻ വികാരി റവ. ടി. ടി. തോമസ്, മുൻ വികാരിമാർ എന്നിവർ പ്രസംഗിക്കും. “സാക്ഷ്യ സമൂഹമായി വിശ്വാസയാത്രയിൽ” എന്ന ചിന്താവിഷയവുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ഇടവകയിലെ വിവിധ ആത്മീയ സംഘടനകൾ നേതൃത്വം നൽകും. കുടുംബ സംഗമം, പ്രവാസ സംഗമം, പ്രാർത്ഥനാ സംഗമം, വിവിധ കലാ മത്സരങ്ങൾ, ശതാബ്ദി കൺവെൻഷൻ, മെഗാ പരിപാടികൾ, മിഷൻ ഫീൽഡിൽ ഒരു ചാപ്പൽ, ഭവനരഹിതർക്ക് ഒരു ഭവനം, ഭവനങ്ങളുടെ പുനരുദ്ധാരണം, ഡയാലിസിസ് കിറ്റ് വിതരണം, കിഡ്നി, ഹൃദയ, കരൾ രോഗികൾക്ക് ചികിത്സാസഹായം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠന സഹായം, എന്നിവ ശതാബ്ദിയുടെ ഭാഗമായി നടത്തുമെന്ന് ഇടവക വികാരി റവ. അജിത്ത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ ഷിബു പി. ജോർജ് എന്നിവർ അറിയിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 2026 ഏപ്രിൽ 12 ഞായറാഴ്ച നടത്തപ്പെടും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *