പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്/ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഡയറക്റ്റ് ഏജന്റുമാരെയും, ഫീൽഡ് ഓഫീസർമാരെയും തെരഞ്ഞെടുക്കുന്നതിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ആലപ്പുഴ പോസ്റ്റൽ ഡിവിഷന്റെ പരിധിയിൽ വരുന്ന അരൂർ, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ നിന്നുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, മേൽവിലാസം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
മെയ് ഒന്നിന് രാവിലെ 10 മണി മുതൽ 12 മണിവരെ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലാണ് അഭിമുഖം. തെരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപ മൂല്യത്തിന് എൻഎസ്‌സി യോ കെവിപി യോ ഇന്ത്യൻ രാഷ്ട്രപതിയുടെ പേരിൽ പ്ലെഡ്ജ് ചെയ്തു പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഏജൻസി നിർത്തലാക്കുന്ന സമയം എൻഎസ്‌സി, കെവിപി മടക്കി നൽകുന്നതാണ്. അഭിമുഖത്തിന് മുൻകൂർ രജിസ്റ്റർ ചെയ്യുന്നതിനായി അപേക്ഷകർ ബയോഡാറ്റ dopli4alappuzha@gmail.com എന്ന ഐഡിയിൽ മെയിൽ ആയോ, 8547680324 എന്ന നമ്പറിൽ വാട്ട്‌സാപ്പ് സന്ദേശമായോ മെയ് ഒന്നിനു മുമ്പ് നൽകേണ്ടതാണ്. ഫോൺ: 0477 2251540
ഡയറക്റ്റ് ഏജന്റ് (പി എൽ ഐ /ആർ പി എൽ ഐ ) യോഗ്യതകൾ
18 വയസ്സ് പ്രായം പൂർത്തിയായ കേന്ദ്ര / സംസ്ഥാന സർക്കാർ അംഗീകൃത 10-ാം സ്റ്റാൻഡേർഡ് അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസയോഗ്യതയുള്ളവർ. അഭ്യസ്തവിദ്യരും സ്വയംതൊഴിൽ സംരംഭകരുമായ ചെറുപ്പക്കാർ , വിദ്യാർഥികൾ , അംഗനവാടി ജീവനക്കാർ , മഹിളാ മണ്ഡൽ പ്രവർത്തകർ , ഇൻഷുറൻസ് മേഖലയിൽ പ്രവർത്തി പരിചയമുള്ളവർ. പഞ്ചായത്തു അംഗങ്ങൾ മുതലായ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
ഫീൽഡ് ഓഫീസർ (പി എൽ ഐ /ആർ പി എൽ ഐ ) യോഗ്യതകൾ
ഗ്രൂപ്പ് എ / ഗ്രൂപ്പ് ബി തസ്തികകളിൽ നിന്ന് ഉൾപ്പെടെ വിരമിച്ച കേന്ദ്ര / സംസ്ഥാന ജീവനക്കാർ. ഗ്രാമീൺ ഡാക് സേവകർ മുതലായ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന വ്യക്തികൾക്ക് എതിരെ തീർപ്പാക്കാത്ത ഏതെങ്കിലും ഔദ്യോഗിക / അച്ചടക്ക അന്വേഷണം ഉണ്ടാകരുത്.


