ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി ഭാരവാഹികളുടെ സ്ഥാനാരോഹണം

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ : ഗ്രീൻ വാലി കൺവൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പിഐഡി: വിജയകുമാർ രാജു സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്കി. ഡോ.ഏബ്രഹാം മാർ സെറാഫീം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നല്കി. എംസിസി: രാജൻ നമ്പൂതിരി മുഖ്യ സന്ദേശം നല്കി.

വിന്നി ഫിലിപ്പ് ( ഡിസ്ട്രിക്ട് ഗവർണർ ), ജേക്കബ് ജോസഫ് ( ഫസ്റ്റ് വിഡിജി ), മാർട്ടിൻ ഫ്രാൻസിസ് ( സെക്കൻഡ് വിഡിജി ), ജേക്കബ് ജോർജ്ജ് (സെക്രട്ടറി ), പിസി ചാക്കോ (ട്രഷറാർ), എം. ആർ.പി പിള്ള ( അഡ്മിനിസ്‌ട്രേറ്റർ ) എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ക്യാബിനറ്റ് ആണ് ചുമതലയേറ്റത്. അടൂർ സേതു ഡിസി ആയി വിവിധ സബ് കമ്മിറ്റികൾ നേതൃത്വം നൽകി.

2024- 2025 വർഷത്തെ ഭാരവാഹികളായ ആർ വെങ്കിടാചലം (ഡിസ്ട്രിക്ട് ഗവർണർ ), വി.കെ സജീവ് (സെക്രട്ടറി), സുരേഷ് ജയിംസ് വഞ്ചിപ്പാലം (ട്രഷറാർ) , പി സി.ചാക്കോ (അഡ്മിനിസ്‌ട്രേറ്റർ ) എന്നിവരുടെ ഭാരവാഹിത്വത്തിന്റെ കാലാവധി ജൂൺ 30ന് അവസാനിച്ചതിനെ തുടർന്നാണ് പുതിയ ക്യാബിനറ്റ് സ്ഥാനാരോഹണം ചെയ്തത്.

ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ ഭാഗമായി നിന്നുകൊണ്ട് സംഘടനയുടെ മുഖമുദ്രയായ സേവനം ലക്ഷ്യമാക്കി സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ അഭംഗുരം ഏകോപിപ്പിക്കുന്നതിന് എല്ലാവരുടെയും പിന്തുണ ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പിന്റെ നേതൃത്വത്തിൽ ഉള്ള ക്യാബിനറ്റ് ആവശ്യപ്പെട്ടു. ഡിസ്ട്രിക്ട് 318ബി യിലെ മുൻ ഗവർണർമാർ, റീജിയൺ ചെയർമാൻമാർ, സോൺ ചെയർമാൻമാർ, മറ്റ് ഭാരവാഹികൾ, വിവിധ ക്ലബുകളിൽ നിന്നും എക്സികൂട്ടിവ് അംഗങ്ങളും ആയിരത്തോളം അംഗങ്ങളും സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ കടപ്പാട് : ലയൺ ജൂണി തോമസ് കുതിരവട്ടം.

✒️📒ഡോ. ജോൺസൺ വി ഇടിക്കുള

Leave a Reply

Your email address will not be published. Required fields are marked *