ലോക നാടക ദിനത്തോടനുബന്ധിച്ചു പത്തനംതിട്ടയിൽ നാടകത്തിട്ട

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ലോക നാടക ദിനത്തോടനുബന്ധിച്ചു നാടകക്കാരുടെ സംഗമ വേദിയായി ടൗൺ സ്ക്വയർ. നാടകപ്പാട്ടുകളും നാടകവർത്തമാനങ്ങളും നാടകങ്ങളുമായി ജില്ലയിലെ നാടക പ്രവർത്തകർ നഗരത്തിന് ഒരു നാടക സായാഹ്നം സമ്മാനിച്ചു. കലാസാഹിത്യ സാംസ്കാരിക രംഗത്തെ ജില്ലയിലെ പ്രമുഖരും നാടകത്തിട്ട എന്ന ഈ പരിപാടിയിൽ ഒത്തുകൂടി. നാടക പ്രവർത്തകരുടെ സംഘടന നാട്ടക് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് നാടകത്തിട്ട സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡൻ്റ് നാടകക്കാരൻ മനോജ് സുനിയുടെ അധ്യക്ഷതയിൽ നടന്ന നാടകത്തിട്ട നഗരസഭാധ്യക്ഷൻ അഡ്വ ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ കേരള ഫോക് ലോർ അക്കാദമി അംഗം അഡ്വ സുരേഷ് സോമ നിർവഹിച്ചു. ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ മോഡറേറ്ററായി.

നാടകരംഗത്ത് 50 വർഷം പിന്നിട്ട കലാനിലയം രാമചന്ദ്രനെ പരിപാടിയിൽ വെച്ച് ആദരിച്ചു. അക്കാദമി അവാർഡ് നേടിയ മാടൻ മോക്ഷം നാടകത്തിൻ്റെ സംഗീത സംവിധായകൻ രാജഗോപാൽ അടൂരിനെ അനുമോദിച്ചു. എ ഗോകുലേന്ദ്രൻ നാടകസന്ദേശം പറഞ്ഞു. ആർ. എസ് ഹരിഹരനുണ്ണി, , , ഡോ. കെ പി കൃഷ്ണൻ കുട്ടി , മധുലാൽ കെ പുതുമന എന്നിവർ സംസാരിച്ചു. ഷൈജു ഭാസ്കർ, സുനിൽ കർത്തവ്യം , പ്രേംജി പന്തളം , പ്രവീൺ പന്തളം എന്നിവർ നാടകപ്പാട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കെ എസ് ബിനു സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി സുനിൽ സരിഗ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *