പത്തനംതിട്ട ജില്ലയിൽ മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 30 ന് നടക്കുന്ന സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുള്ള മണ്ണാറക്കുളഞ്ഞി എം.എസ്.സി എൽ.പി.എസിന് മെയ് 29,30 തീയതികളിലും പഞ്ചായത്ത് നിയോജക മണ്ഡലപരിധിക്കുള്ളിൽ ( വാർഡ് അഞ്ച്) വരുന്ന മറ്റെല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പ് ദിവസമായ മേയ് 30 ന് പ്രാദേശിക അവധി നൽകി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ആന്റ് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉത്തരവായി.
പത്തനംതിട്ട ജില്ലയിൽ മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 30 ന് നടക്കുന്നതിനാൽ മൈലപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിന്റെ പരിധിക്കുള്ളിൽ മെയ് 28 ന് വൈകുന്നേരം ആറു മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന മെയ് 30 ന് വൈകുന്നേരം ആറുവരെയും വോട്ടെണ്ണൽ ദിവസമായ മേയ് 31 നും സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ആന്റ് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉത്തരവായി. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉത്തരവ് നടപ്പാക്കേണ്ടതാണ്.


