സംസ്ഥാന തലത്തിൽ ആദ്യമായി വാട്സാപ്പ് ചാനൽ ആരംഭിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനമായി തലവടി ഗ്രാമപഞ്ചായത്ത്

Kerala Alappuzha
Print Friendly, PDF & Email

തലവടി: വാട്ട്സ്ആപ്പിൻ്റെ ഏറ്റവും പുതിയ ഫീച്ചറായ വാട്ട്സ്ആപ്പ് ചാനലിൽ തലവടി ഗ്രാമപഞ്ചായത്തും ഇടം പിടിച്ചു. തലവടി ഗ്രാമപഞ്ചായത്തിൻ്റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ചാനലായ Thalavady Gramapanchayat എന്ന ചാനൽ Follow ചെയ്ത് തലവടി പഞ്ചായത്തുമായി ബന്ധപ്പെട്ടാൽ വിവരങ്ങൾ വിരൽത്തുമ്പിലെത്തും.

2023 ജനുവരി 1 ഒന്നിന് 18 വയസ്സ് പൂർത്തിയായിട്ടുള്ള എല്ലാവർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരം ഒരുക്കിയിരിക്കുന്നു. സെപ്തംബർ 23 വരെ ഓൺലൈനായി https://www.sec.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സ്വന്തമായും , സേവന കേന്ദ്രങ്ങൾ വഴിയും സമർപ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. പ്രസ്തുത സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നു സെക്രട്ടറി ജി.വി.വിനോദ് കുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *