പത്തനംതിട്ടയിൽ ഇന്നറിയാൻ
*അഭിമുഖം മാറ്റിവച്ചു
കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റിൽ ജൂനിയർ മാനേജർ (അക്കൗണ്ട്‌സ്) തസ്തികയിൽ നിയമനത്തിനായി മാർച്ച് 28ന് രാവിലെ 11ന് നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0468 2961144.
*നൈറ്റ് വാക്ക് ഇന്ന് (മാർച്ച് 28)
മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന്റെ ഭാഗമായി നഗരത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇന്ന് (മാർച്ച് 28) രാത്രി 7.15ന് നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു. കലക്ടറേറ്റ് കവാടത്തിൽ നിന്നാരംഭിച്ച് നൈറ്റ് വാക്ക് ഗാന്ധി പ്രതിമ ജംഗ്ഷനിലൂടെ പത്തനംതിട്ട ടൗൺ സ്‌ക്വയറിൽ സമാപിക്കും.
*അവധിക്കാല ക്യാമ്പ്
മല്ലപ്പളളി കെൽട്രോൺ നോളജ് സെന്ററിൽ അവധിക്കാല ക്യാമ്പ് ഏപ്രിൽ ഏഴിന് ആരംഭിക്കും. മൂന്നു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. ഡിജിറ്റൽ ആർട്ട്, അബാക്കസ്, നിർമിത ബുദ്ധി എന്നിവയുടെ പരിശീലനം ലഭിക്കും. ഫോൺ : 8281905525, 0469 2961525.
*അറിയിപ്പ്
ജില്ലയിലെ വിവിധ വകുപ്പുകളിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്(പാർട്ട് രണ്ട് -ബൈ ട്രാൻസ്ഫർ റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നമ്പർ. 522/2024) തസ്തികയ്ക്ക് യോഗ്യതയുളള ഉദ്യോഗാർഥികളില്ലായെന്ന് പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.


