മാലിന്യ മുക്തം നവകേരളം – ജനകീയ ക്യാമ്പയിന്റെ പ്രചാരണത്തിനായി നൈറ്റ് വാക്ക് സംഘടിപ്പിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടവും തദ്ദേശ സ്വയം ഭരണ വകുപ്പും ശുചിത്വ മിഷനും

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും പത്തനംതിട്ട ശുചിത്വ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ പ്രചരണാർത്ഥം നൈറ്റ് വാക്ക് സംഘടിപ്പിക്കും. മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന്റേയും, വൃത്തി 2025- ദി ക്ലീൻ കേരള കോൺക്ലേവിന്റേയും മുന്നോടിയായി പൊതുസമൂഹത്തിൽ മാലിന്യ സംസ്കരണം – പരിസര ശുചിത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നൈറ്റ് വാക്ക് നടത്തുന്നത്.

പത്തനംതിട്ട നഗരത്തിൽ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഐഎഎസിന്റെ നേതൃത്വം നടത്തുന്ന നൈറ്റ് വാക്ക് 28.03.2025, വെള്ളിയാഴ്ച്ച രാത്രി 7.15 ന് ജില്ലാ കളക്ട്രേറ്റ് കവാടത്തിൽ നിന്ന് തുടങ്ങി ഗാന്ധി പ്രതിമ ജംഗ്ഷൻ കടന്ന് പത്തനംതിട്ട ടൗൺ സ്ക്വയറിൽ എത്തി സമാപിക്കും. ശേഷം നൈറ്റ് വാക്കിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെയും വോളണ്ടിയർമാരെയും കുടുംബശ്രീ, ഹരിതകർമ്മ സേന അംഗങ്ങളെ അഭിസംബോധന ചെയ്ത് ജില്ലാ കളക്ടർ സംസാരിക്കും. പ്രസ്തുത ബോധവൽക്കരണ- വിജ്ഞാന വ്യാപന പ്രവർത്തനത്തിൽ ജില്ലയിലെ എല്ലാ വകുപ്പുകളുടെയും പ്രാധിനിത്യവും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *