നീരേറ്റുപുറം: രാഷ്ട്രീയ സാംസ്ക്കാരിക അഭിഭാഷക രംഗത്ത് ശ്രദ്ധേയനായ ചാത്തങ്കേരി നീരാഞ്ജനത്തിൽ അഡ്വ. ചാത്തങ്കേരി (50) യുടെ വേർപാട് ജലോത്സവ പ്രേമികൾക്ക് നികത്താനാവാത്ത നഷ്ടമാണ്. പത്തനംതിട്ട ഡിസിസി സെക്രട്ടറി, തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റ്, പെരിങ്ങര സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്, ചാത്തങ്കേരി എൻഎസ്എസ് കരയോഗം പ്രസിഡൻ്റ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോഴും നീരേറ്റുപുറം പമ്പാ ബോട്ട് ക്ലബ് ജനറൽ കൺവീനർ ആയി നല്കിയ സേവനങ്ങൾ ജലോത്സവ പ്രേമികളുടെ ഹൃദയത്തിൽ എക്കാലവും സ്മരിക്കപ്പെടും.സഹപ്രവർത്തകന്റെ വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ല. വള്ളംക്കളി രംഗത്ത് ചിട്ടയായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുൻനിരയിൽ തന്നെയായിരുന്ന അഭിഭാഷകരായ സതീഷ് ചാത്തങ്കേരിയും ബിജു സി ആന്റണിയും ഇനി ഓർമ്മകളിൽ മാത്രം.
ഡി.രാധാകൃഷ്ണ പിള്ളയുടെയും പ്രൊഫ. എം. ബി. രാധാമണിയമ്മയുടെയും മകനാണ്. പന്തളം എൻഎസ്എസ് കോളജ് കെമിസ്ട്രി വിഭാഗം അദ്ധ്യാപിക ഡോ. രഞ്ജുഷയാണ് ഭാര്യ. നിരഞ്ചന, നീരജ് എന്നിവരാണ് മക്കൾ.
സംസ്കാരം നാളെ നവംബർ 7 വ്യാഴാഴ്ച വൈകിട്ട് മണിക്ക് 3 മണിക്ക് നടക്കും. സഹപ്രവർത്തകന്റെ വേർപാടിൽ പമ്പ ബോട്ട് റേസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അനുസ്മരണ യോഗം ചേർന്ന് അനുശോചിച്ചു.

പമ്പ ബോട്ട് റേസ് ക്ലബ് ജലോത്സവം വേദിയിൽ യു.ആർ.എഫ് റിക്കോർഡ് ഗിന്നസ് ഡോ. സുനിൽ ജോസഫ് ക്ലബ് ഭാരവാഹികൾക്ക് സമ്മാനിക്കുന്നു.അഡ്വ. സതീഷ് ചാത്തങ്കേരി സമീപം. ( ഫയൽ ചിത്രം )
നീരേറ്റുപുറം തിരുവോണം ജലോത്സവ സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച വൈകിട്ട് 5ന് നീരേറ്റുപുറം എ.എൻസി ജംഗ്‌ഷനില്‍ അനുസ്മരണ യോഗം നടക്കും.
✒️ഡോ. ജോൺസൺ വി ഇടിക്കുള
What do you feel about this post?
Like
Love
Happy
Haha
Sad

