അയിരൂർ കഥകളി ഗ്രാമത്തിൽ ചൊല്ലിയാട്ടക്കളരി നാളെ ( 27 ) മുതൽ

Kerala Music Pathanamthitta

അയിരൂർ – പ്രശസ്ത കഥകളി നടൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാന്റെ നേതൃത്വത്തിൽ അയിരൂർ കഥകളി ഗ്രാമത്തിലെ നാട്യഭാരതി കഥകളി സെന്ററിൽ നാളെ രാവിലെ 9.30 മുതൽ ചൊല്ലിയാട്ടം തുടങ്ങും. പതിനഞ്ച് കഥകളി കലാകാരന്മാർ പങ്കെടുക്കും.

കഥകളി അഭ്യാസത്തിന്റെ ഭാഗമായി വേഷം കെട്ടാതെ വാദ്യ മേളങ്ങളുടെ സഹായത്തോടെ നടത്തുന്ന പദാഭിനയത്തിനാണ് ചൊല്ലിയാട്ടം എന്നു പറയുന്നത്.വേഷമില്ലാതെ കളരിയിൽ നടത്തുന്ന കഥകളിയാണ് ചൊല്ലിയാട്ടം.ചൊല്ലിയാട്ടം കഴിയുന്നതോടു കൂടി കഥകളിയിലെ പ്രധാന വേഷങ്ങൾ രംഗത്ത് അവതരിപ്പിക്കാനുള്ള കഴിവ് നടന് ലഭിക്കും.

കോട്ടയത്തു തമ്പുരാന്റെ നാലു ആട്ടക്കഥകളിലെ ആദ്യസ്ഥാന വേഷങ്ങളാണ് കളരിയിൽ ചൊല്ലിയാടിക്കുന്നത്.താപസകുലതിലക…( ബകവധം), ബാലേ കേൾ നീ…( കിർമ്മീരവധം), പാഞ്ചാലരാജതനയേ…( കല്യാണസൌഗന്ധികം), സലജ്ജോഹം ( കാലകേയവധം) എന്നീ പദങ്ങളാണ് മുഖ്യമായും ചൊല്ലിയാടുന്നത്. കൂടാതെ സ്ത്രീ കഥാപാത്രങ്ങളായ ലളിത,ഉർവ്വശി എന്നിവരുടെ പദങ്ങളും സുഭദ്രാഹരണം,ഉത്തരാസ്വയംവരം,നരകാസുരവധം തുടങ്ങിയ കഥകളിലെ പതിഞ്ഞ പദങ്ങളും ചൊല്ലിയാടും.

വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ചൊല്ലിയാട്ടം കാണുന്നതിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കഥകളി ക്ലബ്ബ് സെക്രട്ടറി വി.ആർ.വിമൽ രാജ് അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *