പത്തനംതിട്ട: മുറിക്കുള്ളിൽ ബാഗിലാക്കി വച്ചിരുന്ന ഒരു പവൻ സ്വർണമാല മോഷണം പോയി. പിടികൂടപ്പെടാതിരിക്കാൻ മുറിയിൽ മോഷ്ടാവിന്റെ മലമൂത്ര വിസർജനവും. കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റേഡിയം ജങ്ഷനു സമീപം ഉള്ള പ്ലാച്ചിക്കൽ ശ്രീവിലാസം രാധാകൃഷ്ണന്റ മകൻ ശ്രീജിത്ത് ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകി. ഓടിട്ട ചെറിയ വീട്ടിൽ മുറിയിൽ ബാഗിൽ വച്ചിരുന്ന ഒരു പവന്റെ മാല കഴിഞ്ഞ രാത്രിയാണ് മോഷണം പോയത്. മുറിയിൽ മലമൂത്ര വിസർജനം നടത്തിയിരുന്നതായി കണ്ടു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് മാല മോഷണം പോയെന്ന വിവരം അറിയുന്നത്. കൂടൽ പോലീസ് അന്വേഷണം തുടങ്ങി.


