കൊച്ചി: തൃപ്പൂണിത്തുറയിൽ പത്താംക്ലാസുകാരനെ പ്ലസ് ടു വിദ്യാർഥികൾ ചേർന്ന് കൂട്ടം ചേർന്ന് ക്രൂരമായി മർദിച്ചു. മർദ്ദനത്തിൽ കുട്ടിയുടെ മൂക്കിന്റെ അസ്ഥിയിളകിയെന്നും പല്ല് ഇളകിയിട്ടുണ്ടെന്നുമാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്നവിവരം. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഞ്ച് പ്ലസ് ടു വിദ്യാർഥികൾക്കെതിരേ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് സംഭവം. ആക്രമണം നടത്തിയ നാല് പേരും പ്രായപൂർത്തിയാകാത്തവരാണ്. ഒരാൾക്ക് 18 വയസ് പൂർത്തിയായിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കണ്ണില്ലാത്ത ക്രൂരതകളാണ് വിദ്യാർത്ഥികൾക്കിടയിൽ നടക്കുന്നത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

