പത്തനംതിട്ട : കയ്യൂരിൽ നിന്ന് ആരംഭിച്ച പതാക ജാഥ ഇന്നലെ പത്തനംതിട്ട ജില്ലയിൽ എത്തിയപ്പോൾ സ. കെപി ഉദയഭാനുവിന്റെ നേതൃത്വത്തിൽ ഉജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. ആവേശപ്പോരാട്ടങ്ങളുടെ മണ്ണായ കൊല്ലത്ത് സിപിഐ എം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. ഇന്ന് രാവിലെ ടൗൺ ഹാളിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പതാക ഉയർത്തി. പൊളിറ്റ്‌ബ്യൂറോ അംഗവും കോ- ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വികസനരേഖ ‘നവകേരളത്തിനുള്ള പുതുവഴികൾ ’ അവതരിപ്പിക്കും. ഞായർ ഉച്ചയ്ക്കാണ് പ്രതിനിധി സമ്മേളനം സമാപിക്കുക. ശേഷം ചുവപ്പുസേനാ മാർച്ചും ബഹുജനറാലിയും പൊതു സമ്മേളനവും നടക്കും.

What do you feel about this post?
Like
Love
Happy
Haha
Sad

