തിരുവനന്തപുരം – സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദങ്ങളും ചൂടുപിടിച്ചു. സോഷ്യൽമീഡിയയിൽ അടക്കം ഏറ്റവും കൂടുതൽ ചർച്ചയായത് ബാലതാരത്തിന്റെ അവാർഡ് ആണ്. ഏറെ പ്രേക്ഷക പ്രീതി നേടിയ മാളികപ്പുറം സിനിമക്കും അതിൽ മാളികപ്പുറമായി അഭിനയിച്ച ദേവനന്ദയെന്ന ബാലതാരത്തിനും അവാർഡൊന്നും ലഭിക്കാത്തതിൽ സോഷ്യൽ മീഡിയയിൽ പലരും അമർഷം രേഖപ്പെടുത്തി.
ഈ വിവാദങ്ങൾക്കിടെ മികച്ച ബാലതാരമായി തിരഞ്ഞെടുത്ത കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദേവനന്ദ.
ഒരുപാട് പേർ മത്സരിക്കും, അതിൽ ഒരാൾക്കല്ലേ അവാർഡ് കൊടുക്കാൻ പറ്റുള്ളൂ . അവാർഡ് കിട്ടിയ ആൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം, എന്റെ പ്രിയപ്പെട്ട മമ്മൂട്ടി അങ്കിളിനാണ് മികച്ച നടനുള്ള അവാർഡ് കിട്ടിയത്.- എന്നാണ് ദേവനന്ദ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
തന്മയ സോൾ എന്ന എട്ടാം ക്ലാസുകാരിയെയാണ് ഇത്തവണ മികച്ച ബാലതാരമായി പ്രഖ്യാപിച്ചത്.. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഇപ്പോൾ പട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് തൻമയ സാേൾ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ സിനിമയിൽ അഭിനയിച്ചത്.
What do you feel about this post?
Like
Love
Happy
Haha
Sad

