ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ വിശപ്പ് രഹിത എടത്വ പദ്ധതിക്ക് ഇന്ന് ഒരു വയസ്സ്.

Kerala Alappuzha

എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തിൽ ആരംഭിച്ച വിശപ്പ് രഹിത എടത്വ പദ്ധതിക്ക് ഇന്ന് ഒരു വയസ്സ്. പദ്ധതി തുടരാനാണ് ഉദ്ദേശമെന്ന് സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ,കൺവീനർ വിൻസൻ കടുമത്ത് എന്നിവർ അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് 3ന് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തിൽ വനിതാദിനാചരണം ആചരിക്കും.ക്ളബ് പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിക്കും. ക്ലബ് വനിതാ ഫോറം കൺവീനർ ഷേർലി അനിൽ ഉദ്ഘാടനം ചെയ്യും.

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ വിശപ്പ് രഹിത എടത്വ പദ്ധതി അഡ്മിനിസ്‌ട്രേറ്റര്‍ ബിനോയി കളത്തൂർ ഉദ്ഘാടനം ചെയ്യുന്നു. ( ഫയൽ ചിത്രം )

കേരള സർക്കാർ സംയോജിത ശിശു വികസന സേവന പദ്ധതി 2023-24 വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച പത്തനംതിട്ട ജില്ലയിലെ മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർക്കുള്ള പുരസ്‌കാരത്തിന് അർഹയായ എടത്വ കാരിതടത്തിൽ സിന്ധു ജിങ്ക ചാക്കോയെ സൗദി അറേബ്യ മിനിസ്ട്രി അൽ ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ അനുമോദിക്കും.ശിശു സൗഹൃദ അങ്കണവാടി, പോഷകാഹാര വിതരണം, വയോജന-ഭിന്നശേഷി സേവനങ്ങൾ, മറ്റ് അങ്കണവാടി പ്രവർത്തനങ്ങൾ എന്നിവയുടെ മികവ് പരിഗണിച്ചാണ് പുരസ്‌കാരത്തിനായി തെരെഞ്ഞെടുത്തത്. 2018 ൽ സർവീസിൽ പ്രവേശിച്ച സിന്ധു നിലവിൽ പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്റ്റിൽ സേവനമനുഷ്ഠിച്ചു വരുന്നു. എടത്വാ സെയിൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പ്രസാദ് ജോസിന്റെ സഹധർമ്മിണിയാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *